വളാഞ്ചേരി: ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒമ്പത് ഗ്രാം ബ്രൗൺ ഷുഗറുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളെ വളാഞ്ചേരി പൊലീസ് പിടികൂടി.
പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അനാറുൽ ബാഹർ (23), മാഫിഖുൾ (28) എന്നിവരെയാണ് വളാഞ്ചേരി ടൗണിൽ നിന്ന് വളാഞ്ചേരി ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത്. ഹിന്ദി അറിയുന്ന തൊഴിലാളിയെ ഉപയോഗിച്ചാണ് പൊലീസ് ഇവരെ കുടുക്കിയത്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.