വട്ടപ്പാറയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്
text_fieldsവട്ടപ്പാറയിൽ അപകടത്തിൽപെട്ട കാാറും ടെേമ്പാ ട്രാവലറും
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് 13 പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. വട്ടപ്പാറ ഇറക്കത്തിൽ എസ്.എൻ.ഡി.പി ഓഫിസിന് സമീപത്താണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കഞ്ഞിപ്പുരയിൽനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന ടെേമ്പാ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിെൻറ മുൻവശം പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അൽപസമയം തടസ്സപ്പെട്ടു. അതിനിടെ ഇതുവഴി വന്ന സ്കൂട്ടറും ഇവിടെ അപകടത്തിൽപെട്ടു.
അപകടത്തിൽ പരിക്കേറ്റ കഞ്ഞിപ്പുര കടക്കാടൻ ആബിദ (35), ആതവനാട് പാലാട് മുഹമ്മദ് ജാസിൽ (17), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ അഞ്ജലി (21), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ വിജിത (30), പുല്ലൂർ പാലക്കപറമ്പിൽ അനാമിക (ഏഴ്), ആതവനാട് പാലാട്ട് ഷാജി മോൻ (40), കൊപ്പം വിളയൂർ കളരിക്കൽ രാകേഷ് (32), കരിപ്പോൾ കടക്കാടൻ ജലാലുദ്ദീൻ (27), കരിപ്പോൾ കടക്കാടൻ അഷ്കറലി (32), തിരൂർ പുല്ലൂർ പാലക്കപറമ്പിൽ നളിനി (68), കരിപ്പോൾ കടക്കാടൻ നഫീസ (58), കരിപ്പോൾ കടക്കാടൻ റാഷിദ (21), കരിപ്പോൾ കടക്കാടൻ നസീറ (27) എന്നിവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

