Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവിൽപനക്കായി സൂക്ഷിച്ച...

വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി വിദേശ മദ്യം പിടികൂടി

text_fields
bookmark_border
വിൽപനക്കായി സൂക്ഷിച്ച 1143 കുപ്പി വിദേശ മദ്യം പിടികൂടി
cancel

വ​ളാ​ഞ്ചേ​രി: ബാ​റി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ​നി​ന്ന് വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം തി​രൂ​ർ, കു​റ്റി​പ്പു​റം സ​ർ​ക്കി​ൾ എ​ക്സൈ​സ് സം​ഘം സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​കൂ​ടി.

വ​ളാ​ഞ്ചേ​രി​യി​ലെ ബാ​റി​നു സ​മീ​പം അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. കോ​ട്ട​യം മീ​ന​ച്ചി​ൽ താ​ലൂ​ക്കി​ൽ പൂ​ഞ്ഞാ​ർ സ്വ​ദേ​ശി ക​ല്ലി​ക്ക​ൽ വീ​ട്ടി​ൽ ജെ​ൻ​സ​ൺ മാ​ത്യു​വി​നെ (37) എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​സു​മേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ബാ​റി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ മ​ദ്യം വി​ൽ​ക്കാ​റു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ല​തീ​ഷ്, യൂ​സ​ഫ​ലി, കു​ഞ്ഞാ​ല​ൻ​കു​ട്ടി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ. ​ഷി​ബു ശ​ങ്ക​ർ, പി.​ഇ. സു​നീ​ഷ്, എ.​ആ​ർ. ര​ഞ്ജി​ത്ത്, നി​തി​ൻ മാ​ധ​വ​ൻ, മു​ഹ​മ്മ​ദ​ലി, ധ​നേ​ഷ്, ഡ​ബ്ല്യു.​സി.​ഇ.​ഒ ഇ​ന്ദു​ദാ​സ്, ഡ്രൈ​വ​ർ ശി​വ​കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestValanchery
Next Story