Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightvalanchery velayudan...

valanchery velayudan മരം വെട്ടുന്നതിനിടെ അപകടം; അറുപതുകാരൻ മരിച്ചു

text_fields
bookmark_border
വളാഞ്ചേരി: മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തിൽ മധ്യവയസ്കൻ മരിച്ചു. ആതവനാട് കാവുങ്ങൽ നൂറാംപറമ്പിൽ വേലായുധനാണ്​ (60) ഞായറാഴ്ച രാവിലെ പത്തോടെയുണ്ടായ അപകടത്തിൽ മരിച്ചത്. മരത്തിൽനിന്ന്​ വീണ ഇദ്ദേഹം അരയിൽ കെട്ടിയ കയറിൽ തൂങ്ങി നിൽക്കുകയായിരുന്നു. തിരൂരിൽനിന്നെത്തിയ ഫയർ ഫോഴ്സ് സംഘമാണ് ഇദ്ദേഹത്തെ താഴെ ഇറക്കിയത്. ഉടൻതന്നെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും പോസ്​റ്റ്​മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: കാർത്യായനി. മക്കളില്ല. pirayiri ambika 68 അംബിക പിരായിരി: കൃഷ്ണറോഡ് വറ വറ വീട്ടിൽ കൃഷ്ണൻനായരുടെ ഭാര്യ എം. അംബിക (68) നിര്യാതനായി. മക്കൾ: ശോഭ, ബാബു. മരുമക്കൾ: ടി. രാധാകൃഷ്ണൻ, രേഖ. manchery pathumma 74 പാത്തുമ്മ മഞ്ചേരി: മുട്ടിപ്പാലം പന്നിക്കുഴിയിൽ പരേതനായ കക്കോട്ടിൽ മുഹമ്മദി​ൻെറ ഭാര്യ പാത്തുമ്മ (74) നിര്യാതയായി. മകൾ: പരേതയായ സഫിയ. മരുമകൻ: പരേതനായ അഹമ്മദ് കുട്ടി. kuttippuram basheer 47 ബഷീർ കുറ്റിപ്പുറം: പാഴൂർ പരേതനായ ചങ്ങരത്ത് പീടിയേക്കൽ മുഹമ്മദി​ൻെറ മകൻ സി.പി. ബഷീർ (47) നിര്യാതനായി. മാതാവ്​: ഫാത്തിമ. ഭാര്യ: പരേതയായ സൈഫുന്നിസ. മക്കൾ: ആഷിക്, ഷബീർ, ഫാസിന, മുഹമ്മദ് യാസിം. ptb Prabhakaran menon 83 പ്രഭാകര മേനോൻ പട്ടാമ്പി: ആമയൂർ പരേതനായ മേലെപ്പുറത്ത് ഗോവിന്ദ മേനോ​ൻെറ മകൻ നെടുമ്പ്രക്കാട്ട് കുന്നത്ത് പ്രഭാകര മേനോൻ (83) നിര്യാതനായി. മാതാവ്​: നെടുമ്പ്രക്കാട്ട് കുന്നത്ത് പാറുഅമ്മ. അവിവാഹിതനാണ്. mankada usman 50 ഉസ്മാൻ മങ്കട: മേലെ അരിപ്ര മേൽമുറി എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ മാമ്പ്ര ഉസ്മാൻ (50) നിര്യാതനായി. പിതാവ്: മുഹമ്മദ്. ഭാര്യ: റഷീദ (വെള്ളില). മക്കൾ: റിഫ, റാഫി. സഹോദരങ്ങൾ: അബ്​ദുല്ല ഫാറൂഖി (തരകൻ സ്കൂൾ), ആലി, അബൂബക്കർ, അസൈനാർ (മൗലാന ആശുപത്രി), ഉസൈനാർ (ഖത്തർ), ആയിഷ, സുബൈദ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story