Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVailathurchevron_rightവൈ​ല​ത്തൂ​രി​ൽ...

വൈ​ല​ത്തൂ​രി​ൽ മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു; വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് 37000 രൂ​പ ക​വ​ർ​ന്നു

text_fields
bookmark_border
ക​ൽ​പ​ക​ഞ്ചേ​രി: വൈ​ല​ത്തൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണം പ​തി​വാ​കു​ന്നു
cancel
camera_alt

വൈ​ല​ത്തൂ​രി​ൽ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ത​ക​ർ​ത്ത ഷ​ട്ട​ർ

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​വൈ​ല​ത്തൂ​ർ കോ​ട്ട​ക്ക​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​സ്റ്റ് ഹെ​ൽ​ത്ത് ക്ലി​നി​ക്കി​ൽ​നി​ന്ന് 30,000 രൂ​പ​യും തൊ​ട്ട​ടു​ത്തു​ള്ള ഡോ​ക്ട​ർ ജാ​സ്മി​ൻ ദ​ന്താ​ശു​പ​ത്രി​യി​ൽ​നി​ന്ന് 7,000 രൂ​പ​യും മോ​ഷ​ണം പോ​യി. കൂ​ടാ​തെ സ​മീ​പ​ത്തു​ള്ള ഒ​രു തു​ണി​ക്ക​ട​യു​ടെ ഷ​ട്ട​ർ ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. കു​റ്റി​പ്പാ​ല​യി​ലും സ​മാ​ന​മാ​യ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​വ് മു​ഖം മ​റ​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ക​​ഴി​​ഞ്ഞ​ദി​വ​സ​​ങ്ങ​​ളി​​ലും ഈ ​​പ്ര​​ദേ​​ശ​​ത്ത് വി​വി​​ധ ഇ​​ട​​ങ്ങ​​ളി​ൽ മോ​​ഷ​​ണ​​ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നി​​രു​​ന്നു. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന കു​റ്റി​പ്പാ​ല​യി​ലെ യൂ​നി​യ​ൻ സ്റ്റീ​ൽ​സി​ലും താ​നൂ​ർ റോ​ഡി​ൽ അ​ത്താ​ണി​ക്ക​ലി​ലു​ള്ള കോ​ട്ട​ക്ക​ൽ അ​ർ​ബ​ൻ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ന്റെ എ.​ടി.​എ​മ്മി​ലു​മാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.

മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യം സി.​സി.​ടി.​വി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​ത് നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ട്.

രാ​ത്രി​​യി​​ൽ ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പൊ​​ലീ​​സ് പെ​​ട്രോ​​ളി​ങ് ശ​ക്ത​മാ​ക്കി ജ​​ന​​ങ്ങ​​ളു​​ടെ ഭീ​​തി ഒ​ഴി​വാ​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​ക​രി​ക്ക​ണ​​മെ​​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു.

Show Full Article
TAGS:TheftVailathurKalpakancheri
News Summary - Kalpakancheri: Theft is common in Vailathur and surrounding areas
Next Story