Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉത്രാടപ്പാച്ചിൽ...

ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന് പൊൻ തിരുവോണം

text_fields
bookmark_border
ഉത്രാടപ്പാച്ചിൽ കഴിഞ്ഞു; ഇന്ന് പൊൻ തിരുവോണം
cancel

മ​ല​പ്പു​റം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി മ​ന​സ്സി​നെ ഭേ​ദ​ചി​ന്ത​ക​ൾ​ക്ക​പ്പു​റം ഒ​ന്നി​പ്പി​ക്കു​ന്ന തി​രു​വോ​ണ നാ​ൾ ഇ​ന്ന്. നാ​ടും ന​ഗ​ര​വും ഒ​ഴു​കി​യെ​ത്തി​യ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​ന്റെ​യും തി​ര​ക്കി​ല​മ​ർ​ന്ന ന​ബി​ദി​ന റാ​ലി​ക​ൾ​ക്കും ശേ​ഷം ബു​ധ​നാ​ഴ്ച ഓ​ണ​നാ​ളാ​യ തി​രു​വോ​ണ​ത്തി​ന്റെ ശാ​ന്ത​ത​യി​ലേ​ക്കും സ​ന്തോ​ഷ​ത്തി​ലേ​ക്കും ജി​ല്ല ക​ട​ന്നു. ഉ​ത്രാ​ടം നാ​ളാ​യ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് വ​രെ ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​പ്പു​റം, മ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ, തി​രൂ​ർ, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​സ്ത്ര​ശാ​ല​ക​ളും പ​ച്ച​ക്ക​റി വി​പ​ണി​ക​ളും പൂ​ക്ക​ട​ക​ളും തി​ര​ക്കി​ലാ​യി​രു​ന്നു.

തി​ര​ക്കു​ക​ളെ​ല്ലാം മാ​റി ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ വീ​ടു​ക​ളി​ൽ ഓ​ണാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​ത്തം നാ​ൾ മു​ത​ൽ ഇ​ട്ട ചെ​റി​യ പൂ​ക്ക​ള​ങ്ങ​ളി​ൽ​നി​ന്ന് മാ​റി, തി​രു​വോ​ണ നാ​ളി​ൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ വ​ലി​യ പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ങ്ങി. വീ​ട്ടി​ലെ മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളും ചേ​ർ​ന്നാ​ണ് പു​ല​ർ​ച്ചെ ത​ന്നെ മു​റ്റം വൃ​ത്തി​യാ​ക്കി പൂ​ക്ക​ളം തീ​ർ​ത്ത​ത്. മ​ണ്ണി​ൽ തീ​ർ​ത്ത തൃ​ക്കാ​ക്ക​ര​യ​പ്പ​നെ (ഓ​ണ​ത്ത​പ്പ​ൻ) കു​ര​വ​യി​ട്ട് പ്ര​തി​ഷ്ഠി​ച്ച്, അ​ട നി​വേ​ദ്യം അ​ർ​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളും പ​ല കു​ടും​ബ​ങ്ങ​ളി​ലും ന​ട​ന്നു.

ഓ​ണ​ക്കോ​ടി​യ​ണി​ഞ്ഞ് കു​ടും​ബാം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ഓ​ണ ആ​ശം​സ​ക​ൾ കൈ​മാ​റി. പ്ര​വാ​സ ലോ​ക​ത്തു​നി​ന്നും മ​റ്റും നാ​ട്ടി​ലെ​ത്തി​യ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പം ഒ​ത്തു​ചേ​രാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ പ​ല കു​ടും​ബ​ങ്ങ​ളും.

തി​രു​വോ​ണ​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്കാ​യു​ള്ള തി​ര​ക്കി​ലാ​ണ് അ​ടു​ക്ക​ള​ക​ളി​ൽ അ​മ്മ​മാ​രും മ​റ്റും. കാ​ള​ൻ, ഓ​ല​ൻ, അ​വി​യ​ൽ, എ​രി​ശ്ശേ​രി, പാ​യ​സം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് വീ​ട്ടു​കാ​ർ. എ​ന്നാ​ൽ, പ​ല കു​ടും​ബ​ങ്ങ​ളും കാ​റ്റ​റി​ങ് സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ൾ സ​ദ്യ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.

വി​വി​ധ പ്രാ​ദേ​ശി​ക ക്ല​ബു​ക​ളു​ടെ​യും വാ​യ​ന​ശാ​ല​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷ​മു​ള്ള വ​ലി​യ രീ​തി​യി​ലു​ള്ള ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം സം​ഘ​ടി​പ്പി​രി​ക്കു​ന്ന​ത്. വ​ടം​വ​ലി, ഉ​റി​യ​ടി, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ, ക​സേ​ര​ക​ളി തു​ട​ങ്ങി​യ നാ​ട​ൻ മ​ത്സ​ര​ങ്ങ​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ത്സ​വ​പ്ര​തീ​തി ഉ​ണ​ർ​ത്തും. മാ​വേ​ലി മ​ന്ന​നെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ർ​ണ​സ​ജ്ജ​മാ​യ ജി​ല്ല​യി​ലെ​ങ്ങും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ ഓ​ണ​പ്പാ​ട്ടു​ക​ളു​ടെ​യും ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ​യും വേ​ള​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamKollam
News Summary - Uthradappachil is over; today is Pon Thiruvonam
Next Story