ഷിജോ ആൻറണി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
text_fieldsഷിജോ ആൻറണി
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി ഷിജോ ആൻറണിയെ (കോൺഗ്രസ്) തെരഞ്ഞെടുത്തു. കഴിഞ്ഞ മാസം കോവിഡ് ബാധിതനായി മരിച്ച എം. ജ്യോതിഷ് കുമാറിെൻറ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് പനമ്പിലാവ് വാർഡ് അംഗവും ബൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറുമായ ഷിജോ ആൻറണി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സ്ഥാനം ലഭിച്ചതോടെ നിലവിൽ വഹിച്ചിരുന്ന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം ഇദ്ദേഹം രാജിവെച്ചു.
ഷിജോക്ക് 13ഉം എതിർ സ്ഥാനാർഥി സി.പി.എമ്മിലെ സി. സുന്ദരന് ഏഴും വോട്ട് ലഭിച്ചു. അരീക്കോട് എ.ഇ.ഒ വരണാധികാരിയായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ജിഷ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി അംഗം സി.ടി. റഷീദ് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ്, പാലത്തിങ്ങൽ ബാപ്പുട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ. അബ്ദുറഹ്മാൻ, അംഗങ്ങളായ സി.ടി. അബ്ദുറഹ്മാൻ, സൈഫുദ്ദീൻ കണ്ണനാരി, എൻ.കെ. യൂസുഫ്, കെ. അനൂബ് മൈത്ര, സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി. ഹലീമ, കെ.കെ. ഹസ്നത്ത് തുടങ്ങിയവർ സംസാരിച്ചു.