Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUrangattirichevron_rightഅ​ക്ഷ​ര സ്​​നേ​ഹി​ക​​ൾ...

അ​ക്ഷ​ര സ്​​നേ​ഹി​ക​​ൾ കൈ കോർത്തു പ്ര​ള​യ​ം തോറ്റു

text_fields
bookmark_border
Flood New birth to the library
cancel
camera_alt


മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ്സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ലൈ​ബ്ര​റി ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ


പ്രേം ​കൃ​ഷ്ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു




ഊ​ർ​ങ്ങാ​ട്ടി​രി: അ​ക്ഷ​ര സ്​​നേ​ഹി​ക​​ൾ ഒ​ത്തു​പി​ടി​ച്ച​തോ​ടെ പ്ര​ള​യം ത​ക​ർ​ത്ത ഗ്ര​ന്ഥാ​ല​യ​ത്തി​ന്​ പു​തു ജ​ന്മം. മൂ​ർ​ക്ക​നാ​ട് സു​ബു​ലു​സ്സ​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ലൈ​ബ്ര​റി​യാ​ണ്​ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വീ​ണ്ടും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ ഉ​ദ്​​ഘാ​ട​നം ജി​ല്ല വി​ക​സ​ന ക​മീ​ഷ​ണ​ർ പ്രേം ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

2018 ആ​ഗ​സ്​​റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് സ്കൂ​ൾ ലൈ​ബ്ര​റി​യും ബ​യോ ഡൈ​വേ​ഴ്സി​റ്റി ഗാ​ർ​ഡ​നും ഓ​ഫി​സു​ക​ളും ത​ക​ർ​ന്ന​ത്. തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളു​മാ​യാ​ണ് പു​തി​യ ലൈ​ബ്ര​റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

ച​ട​ങ്ങി​ൽ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ.​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ടി. ​സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​നാ​യ ഒ. ​ഹാ​മി​ദ​ലി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​അ​ഹ​മ്മ​ദ് സ​വാ​ദ്, വാ​ർ​ഡ് അം​ഗം അ​നു​രൂ​പ്, കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഇ. ​അ​ശ്റ​ഫ്, ഡോ. ​ബി​ന്ദു, പി. ​സു​ഭാ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.




Show Full Article
TAGS:floodlibrary
News Summary - Flood New birth to the library
Next Story