പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
text_fieldsകരുളായി: സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുളായി പിലാക്കൽ സ്വദേശി തുപ്പനത്ത് മുഹമ്മദ് ഗസൻ (23) എന്ന മുത്തുവിനെയാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവും സംഘവും പിടികൂടിയത്. മൂന്നു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ നിലമ്പൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പൂക്കോട്ടുംപാടം എസ്.ഐ രാജേഷ് ആയോടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ. ജാഫർ, സി.പി.ഒമാരായ എ.പി. അൻസാർ, ടി. അജീഷ്, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

