കുട്ടികൾക്ക് കളി കാര്യമായി പഠിക്കാന്‍ കളമൊരുക്കി സര്‍വകലാശാല
text_fieldsകാലിക്കറ്റ് സര്‍വകലാശാലയുടെ സമ്മര്‍ കോച്ചിങ് ക്യാമ്പ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തപ്പോൾ
തേഞ്ഞിപ്പലം: കളി കാര്യമായി പഠിക്കാന്‍ അവധിക്കാലത്ത് കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ കുട്ടികളുടെ തിരക്ക്. സര്‍വകലാശാല കായികവിഭാഗം നടത്തുന്ന വേനലവധി പരിശീലന ക്യാമ്പില്‍ നൂറോളം പേരാണ് പങ്കെടുക്കുന്നത്. ഒരു മാസത്തെ ക്യാമ്പില്‍ ഏഴു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബാള്‍, ക്രിക്കറ്റ്, ഫുട്‌ബാള്‍, ഹാൻഡ് ബാള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബാള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം.
രക്ഷിതാക്കള്‍ക്ക് സൗജന്യ യോഗ ക്ലാസും നല്‍കുന്നുണ്ട്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കായിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കായിക പരിശീലകര്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ സി.കെ. ഷിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ക്കും ഓഫിസ് സമയത്ത് 9847110850, 8089011137 നമ്പറുകളില്‍ ബന്ധപ്പെടാം.