കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവേഷക വിദ്യാർഥികളുടെ മാർച്ച്
text_fieldsകാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവേഷക വിദ്യാർഥികൾ നടത്തിയ മാർച്ച്
തേഞ്ഞിപ്പലം: ഗവേഷണ മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിലേക്ക് ഗവേഷക വിദ്യാർഥികളുടെ സംഘടനയായ എ.കെ.ആർ.എസ്.എ മാർച്ച് നടത്തി.
പി.എച്ച്.ഡി പ്രവേശന വിജ്ഞാപനം ഇറക്കുക, സംവരണ മാനദണ്ഡങ്ങൾ പാലിക്കുക, യൂനിവേഴ്സിറ്റി ഫെല്ലോഷിപ്പ് വർധിപ്പിക്കുക, റിസർച്ച് സെന്‍ററിലെ ഗവേഷകർക്ക് ഫെല്ലോഷിപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ. അഫ്സൽ ഉദ്ഘാടനം ചെയ്തു. സി.എച്ച്. അമൽ, ജി. കവിത, ലിജിൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുമായി നടത്തിയ ചർച്ചയിൽ മുഴുവൻ ആവശ്യങ്ങളും അടിയന്തരമായി നടപ്പാക്കുമെന്ന് ഉറപ്പ് ലഭിച്ചതായി സമരക്കാർ അറിയിച്ചു.