Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightറേ​ഡി​യോ സി.​യു ഇ​നി...

റേ​ഡി​യോ സി.​യു ഇ​നി ആ​പ്പി​ല്‍ കേ​ള്‍ക്കാം; നൂ​റാം ദി​നാ​ഘോ​ഷ​ത്തി​ല്‍ ലൈ​വ് പ​രി​പാ​ടി​ക​ളും

text_fields
bookmark_border
Radio CU can now be heard on the app
cancel
camera_alt

റേ​ഡി​യോ സി.​യു​വി​ന്റെ ലൈ​വ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് നി​ര്‍വ​ഹി​ക്കു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സ് റേ​ഡി​യോ ആ​യ റേ​ഡി​യോ സി.​യു നൂ​റാം ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​പ് പു​റ​ത്തി​റ​ക്കി. ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​വു​ന്ന 'റേ​ഡി​യോ സി.​യു' ആ​പ് വ​ഴി​യും ഇ​നി കാ​മ്പ​സ് റേ​ഡി​യോ ആ​സ്വ​ദി​ക്കാ​നാ​കും. നൂ​റാം​ദി​നാ​ഘോ​ഷം വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​വ് പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും റേ​ഡി​യോ ആ​പ്, തീം ​സോ​ങ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും വി.​സി നി​ര്‍വ​ഹി​ച്ചു.

സ​ര്‍വ​ക​ലാ​ശാ​ല ക​മ്പ്യൂ​ട്ട​ര്‍ സെ​ന്റ​റാ​ണ് ആ​പ് ത​യാ​റാ​ക്കി​യ​ത്. യു. ​അ​നൂ​പ് ര​ച​ന​യും സം​ഗീ​ത​വും നി​ര്‍വ​ഹി​ച്ച പ്ര​മേ​യ​ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് ഗാ​യി​ക​യും കാ​ലി​ക്ക​റ്റി​ലെ പൂ​ര്‍വ വി​ദ്യാ​ര്‍ഥി​യു​മാ​യ സി​ത്താ​ര കൃ​ഷ്ണ​കു​മാ​റാ​ണ്. ച​ട​ങ്ങി​ല്‍ സി​ന്‍ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ന്‍, കെ.​കെ. ഹ​നീ​ഫ, ഡോ. ​എം. മ​നോ​ഹ​ര​ന്‍, അ​ഡ്വ. ടോം ​കെ. തോ​മ​സ്, എ.​കെ. ര​മേ​ഷ് ബാ​ബു, ഡോ. ​കെ.​പി. വി​നോ​ദ് കു​മാ​ര്‍, ഡോ. ​ജി. റി​ജു​ലാ​ല്‍, റേ​ഡി​യോ ഡ​യ​റ​ക്ട​ര്‍ ദാ​മോ​ദ​ര്‍ പ്ര​സാ​ദ്, എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി, ക​മ്പ്യൂ​ട്ട​ര്‍ സെ​ന്റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​എ​ല്‍. ല​ജി​ഷ്, ഡോ. ​സി.​ഡി. ര​വി​കു​മാ​ര്‍, ഐ.​ക്യൂ.​എ.​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ശി​വ​ദാ​സ​ന്‍, ഡി​പ്പാ​ര്‍ട്മെ​ന്റ് സ്റ്റു​ഡ​ന്റ്‌​സ് യൂ​നി​യ​ന്‍ ചെ​യ​ര്‍മാ​ന്‍ സ്‌​നേ​ഹി​ല്‍, അ​ധ്യാ​പ​ക​ര്‍, ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വി​നോ​ദ-​വി​ജ്ഞാ​ന പ​രി​പാ​ടി​ക​ളു​മാ​യി റേ​ഡി​യോ സി.​യു കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ളി​ലേ​ക്ക് എ​ത്തു​മെ​ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ പ​റ​ഞ്ഞു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യു​ള്ള പ​ഠ​ന പ​രി​പാ​ടി​ക​ളും വൈ​കാ​തെ പ്ര​ക്ഷേ​പ​ണം ചെ​യ്യും. നി​ല​വി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം ശ്രോ​താ​ക്ക​ളാ​ണ് റേ​ഡി​യോ സി.​യു​വി​നു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Radio CU
News Summary - Radio CU can now be heard on the app
Next Story