Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെഞ്ചുവേദനയെ തുടർന്ന് ബൂത്ത് ഏജൻറ്​ മരിച്ചു

text_fields
bookmark_border
നെഞ്ചുവേദനയെ തുടർന്ന് ബൂത്ത് ഏജൻറ്​ മരിച്ചു
cancel

തേഞ്ഞിപ്പലം: പോളിങ്​ നടക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് ബൂത്ത് ഏജൻറ്​ മരിച്ചു.കാലിക്കറ്റ് സർവകലാശാല കാമ്പസിന് സമീപം ചെനക്കൽ നെടുങ്ങോട്ട് മാട് കൈത്താലകത്തു വീട്ടിൽ അബൂബക്കറി​െൻറ മകൻ അസൈൻ സാദിഖ് (35) ആണ് മരിച്ചത്.

പള്ളിക്കൽ പഞ്ചായത്തിലെ ചെനക്കൽ വാർഡ് 19 ലെ ബൂത്ത് ഒന്നിൽ സ്വതന്ത്ര സ്ഥാനാർഥിയായ കണ്ണനാരി ബഷീറി​െൻറ ബൂത്ത് ഏജൻറായി സേവനം ചെയ്യുന്നതിനിടെ രാവിലെ 7.30 ഓടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചുമതല മറ്റൊരാളെ ഏൽപ്പിച്ചു പുറത്തിറങ്ങുകയായിരുന്നു. സഹപ്രവർത്തകനോടൊപ്പം ആദ്യം ചേളാരിയിലെയും പിന്നീട് ചുങ്കത്തേയും സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷം മുമ്പ് ഇയാളുടെ സഹോദരനും തേങ്ങ വലിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് മരണ പെട്ടിരുന്നു. മാതാവ്: ആയിഷ. ഭാര്യ: റൈഹാനത്ത്. മക്കൾ: ആയിഷ റിയ, റെമീസ് അസൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - polling agent dies of heart attack
Next Story