പെരുവള്ളൂരില് കള്ളൻ യുവതിയെ ആക്രമിച്ച് കവര്‍ന്നത് മുക്കുപണ്ടം
text_fieldsതേഞ്ഞിപ്പലം: പെരുവള്ളൂരില് യുവതിയെ ആക്രമിച്ച് ബലപ്രയോഗത്തിലൂടെ കള്ളൻ കവർന്നെടുത്തത് മുക്കുപണ്ടം. കൂമണ്ണ വലിയപറമ്പിലാണ് സംഭവം.
വീടിെൻറ പിന്‍ഭാഗത്ത് വെച്ച പാത്രമെടുക്കാന്‍ ഇറങ്ങിയ യുവതിയുടെ കൈയില്‍ കയറിപ്പിടിച്ചാണ് മോഷണം. വള ഊരിയെടുക്കാന്‍ ശ്രമിക്കവെ യുവതി ബഹളംവെച്ചങ്കിലും സാനിറ്റൈസര്‍ പോലുള്ള ദ്രാവകം മുഖത്ത് സ്പ്രേ ചെയ്യുകയും യുവതി ധരിച്ച തട്ടം വായില്‍ തിരുകുകയുമായിരുന്നു.
എന്നാല്‍, മല്‍പ്പിടിത്തത്തില്‍ തട്ടം വായില്‍നിന്ന് പുറത്തെടുത്ത് യുവതി ബഹളംവെച്ചതോടെ ആളുകളെത്തും മുേമ്പ കിട്ടിയ വളയുമായി കള്ളൻ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തേഞ്ഞിപ്പലം അഡീ. എസ്.ഐ സൈനുല്‍ ആബിദ് സംഭവസ്ഥലത്തെത്തി. എന്നാല്‍, വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല.

