മാവേലി സ്റ്റോറില്‍ കാലാവധി കഴിഞ്ഞ മുളകുപൊടി; മന്ത്രിക്ക് പരാതി
text_fieldsതേഞ്ഞിപ്പലം: മേലേ ചേളാരിയിലെ മാവേലി സ്റ്റോറില്‍ കാലാവധി കഴിഞ്ഞ മുളകുപൊടി വില്പന നടത്തിയതായി ഉപഭോക്താവ് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നല്കി. 2021 ആഗസ്റ്റ് 16ന് പാക്ക് ചെയ്തതായി രേഖപ്പെടുത്തിയ 100 ഗ്രാമിന്റെ മുളക്പൊടിയിൽ ഒരു വര്‍ഷം വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ പാക്കറ്റ് 2022 ഒക്ടോബര്‍ ഏഴിനാണ് വില്പന നടത്തിയത്.
പാക്കറ്റില്‍ 27.50 രൂപയാണ് വില രേഖപ്പെടുത്തിയതെങ്കിലും 37 രൂപയാണ് ഈടാക്കിയത്. ഇത് ബില്ലില്‍ വ്യക്തമാണ്. പരപ്പനങ്ങാടി സ്വദേശി ഗൗരിയമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡ് ഉപയോഗിച്ചാണ് ചേളാരിയിലെ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മാവേലി സ്റ്റോറില്‍ നിന്ന് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയത്.

