Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightഡോ. ​എം.​വി....

ഡോ. ​എം.​വി. നാ​രാ​യ​ണ​ന് കാ​ല​ടി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ ചു​മ​ത​ല കൈ​മാ​റി

text_fields
bookmark_border
Dr MV Narayanan Kaladi university responsibility was transferred
cancel
camera_alt

കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​ വൈ​സ് ചാ​ന്‍സ​ല​റാ​യി നി​യ​മി​ത​നാ​യ ഡോ. ​എം.​വി. നാ​രാ​യ​ണ​ന്

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍സ​ല​ര്‍

ഡോ. ​എം.​കെ. ജ​യ​രാ​ജ് ചു​മ​ത​ല കൈ​മാ​റു​ന്നു

തേഞ്ഞിപ്പലം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായ ഡോ. എം.വി. നാരായണന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചുമതല കൈമാറി. കാലടി സര്‍വകലാശാലയുടെ അധിക ചുമതല കാലിക്കറ്റ് വി.സിയായ ഡോ. എം.കെ. ജയരാജിനായിരുന്നു. കാലിക്കറ്റിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറും സ്കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് ഡോ. എം.വി. നാരായണന് പുതിയ ചുമതല.

കാലിക്കറ്റ് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സെനറ്റംഗം വിനോദ് എന്‍. നീക്കാംപുറത്ത്, കാലടി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ശ്രീകാന്ത്, ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalady universityDr MVNarayanan
News Summary - Dr. M.V. Narayanan Kaladi university responsibility was transferred
Next Story