കോവിഡ് ബാധിതെൻറ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോകവെ തടഞ്ഞു
text_fieldsകോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് തടയാൻ ഒരുവിഭാഗം ആളുകള്‍
റോഡില്‍ തടസ്സം സൃഷ്ടിച്ചപ്പോൾ
തേഞ്ഞിപ്പലം: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകവെ ഒരുവിഭാഗം ആളുകൾ ആംബുലന്‍സ് തടഞ്ഞു. ചേലേമ്പ്ര പഞ്ചായത്തിലെ സ്പിന്നിങ് മിൽ പ്രദേശത്ത് മരിച്ച വയോധികയുടെ മൃതദേഹം രാമനാട്ടുകര നഗരസഭയിലെ ചെമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് ചേലേമ്പ്ര-ഇത്ളംകുന്ന് റോഡിലൂടെ കൊണ്ടുപോകവെയാണ് തടഞ്ഞത്.
ഖബര്‍സ്ഥാനിലേക്കുള്ള വഴിയല്ലിതെന്നും കോവിഡ് ബാധിച്ച് മരിച്ചവരെ ഇതുവഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രദേശത്തെ ഒരുവിഭാഗം ആളുകള്‍ കല്ലുകള്‍ കൂട്ടിയിട്ടും മരത്തടി വെച്ചും തടസ്സം സൃഷ്ടിച്ചത്.
സംഭവം സംഘര്‍ഷാവസ്ഥയിലേക്ക് എത്തുമെന്നായതോടെ പൊലീസെത്തി ഇവരെ മാറ്റി ആംബുലന്‍സ് കടത്തിവിടുകയായിരുന്നു.
തുടര്‍ന്ന് ചേലേമ്പ്രയിലെ വൈറ്റ്ഗാര്‍ഡ് നേതൃത്വത്തില്‍ മൃതദേഹം മറവ് ചെയ്തു. ദേശീയപാതക്കരികെയുള്ള പള്ളിയുടെ ഖബര്സ്ഥാന് റോഡോരത്തെ കുന്നിന്മുകളിലായതിനാല് ഏറെ ചുറ്റിവേണം ഖബര്സ്ഥാനിലെത്താന്.

