Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightചി​ക്ക​ൻ ക​റിക്കും...

ചി​ക്ക​ൻ ക​റിക്കും പൊ​റോ​ട്ടക്കും ഇവിടെ രാ​ഷ്​​ട്രീ​യമില്ല

text_fields
bookmark_border
ചി​ക്ക​ൻ ക​റിക്കും പൊ​റോ​ട്ടക്കും ഇവിടെ രാ​ഷ്​​ട്രീ​യമില്ല
cancel

തേ​ഞ്ഞി​പ്പ​ലം: രാ​ഷ്​​ട്രീ​യം ഏ​തു​മാ​യി കൊ​ള്ള​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം കൂ​മ​ണ്ണ​യി​ലേ​ക്ക് വ​രൂ. ചൂ​ടു​ള്ള ചി​ക്ക​ൻ ക​റി​യും കൂ​ട്ടി പൊ​റോ​ട്ട ക​ഴി​ച്ചി​ട്ട് പോ​വാം. മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​മ​ണ്ണ പൂ​വ​ത്തി​ൻ​മാ​ടാ​ണ്​ യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കി​വ​രു​ന്ന​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​തു​മാ​യി​ക്കോ​ട്ടെ പൊ​റോ​ട്ട​യും ചി​ക്ക​ൻ ക​റി​യും ആ​ർ​ക്കും വ​ന്നു​ക​ഴി​ക്കാം. രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി വ​രെ​യാ​ണ് ഭ​ക്ഷ​ണ വി​ത​ര​ണം. തീ​രു​ന്ന​തി​ന് അ​നു​സ​രി​ച്ചു പൊ​റോ​ട്ട​യും ക​റി​യും ഉ​ണ്ടാ​ക്കാ​നും ആ​ളു​ക​ൾ ഇ​വി​ടെ ത​യാ​റാ​ണ്. പാ​റാ​യി മു​ഹ​മ്മ​ദ്, ചെ​മ്പ​ൻ മു​ഹ​മ്മ​ദ്, കെ.​ടി. കു​ഞ്ഞു എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
TAGS:Panchayat election 2020 Chicken curry Breads politics 
Next Story