പാണമ്പ്രയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചുതകർത്തു
text_fieldsപാണമ്പ്രയിൽ അപകടത്തിൽപെട്ട കാറും തകർന്ന വൈദ്യുതി തൂണും
തേഞ്ഞിപ്പലം: ദേശീയപാതയിലെ പാണമ്പ്രയിൽ നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂൺ ഇടിച്ചുതകർത്തു. വ്യാഴാഴ്ച പുലർച്ച നാലോടെയാണ് അപകടം.
എറണാകുളത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. എതിർദിശയിൽനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ലോറിയുടെ ഹെഡ്ലൈറ്റിൽനിന്നുള്ള വെളിച്ചം കണ്ണിൽ പതിച്ചതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് കാർ ഡ്രൈവർ പറഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂണിെൻറ നടുഭാഗം ഒടിഞ്ഞു. തകർന്ന വൈദ്യുതി തൂണും ലൈനുകളും പിന്നീട് ചേളാരി വൈദ്യുതി സെക്ഷനിൽനിന്നുള്ള ജീവനക്കാരെത്തി പുനഃസ്ഥാപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

