കാലിക്കറ്റ് സർവകലാശാല കായിക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു: ഓവറോള്‍ കിരീടം ക്രൈസ്റ്റ് കോളജിന്
text_fieldsമികച്ച കായിക പ്രകടനത്തിനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ ഓവറോള്‍ പുരസ്കാരം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമ്മാനിക്കുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു. മികച്ച കായിക പ്രകടനത്തിനുള്ള ഓവറോള്‍ പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്. 2020-21 വര്‍ഷങ്ങളിലെ കായിക മത്സരങ്ങളില്‍ പുരുഷ-വനിത-മിക്‌സഡ് വിഭാഗങ്ങളിലായി 337 പോയന്‍റ് നേടിയ ക്രൈസ്റ്റ് കോളജിന് 75,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സമ്മാനിച്ചു.
സെന്‍റ് തോമസ് കോളജ് തൃശൂര്‍, സഹൃദയ കോളജ് കൊടകര, വിമല കോളജ് തൃശൂര്‍, ഫാറൂഖ് കോളജ് എന്നിവയാണ് ഓവറോള്‍ വിഭാഗത്തില്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനക്കാര്‍. വനിത വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുടയും പുരുഷ വിഭാഗത്തില്‍ സെന്‍റ് തോമസ് കോളജ് തൃശൂരുമാണ് ജേതാക്കള്‍.
വിമല കോളജ് തൃശൂര്‍, മേഴ്‌സി കോളജ് പാലക്കാട്, സെന്‍റ് മേരീസ് തൃശൂര്‍, സെന്‍റ് തോമസ് തൃശൂര്‍ എന്നിവരാണ് വനിത വിഭാഗത്തിലെ ചാമ്പ്യന്മാര്‍. പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റ് ഇരിങ്ങാലക്കുട, സഹൃദയ കൊടകര, ഫാറൂഖ് കോളജ്, നൈപുണ്യ കൊരട്ടി, എം.ഇ.എസ് കല്ലടി എന്നിവരാണ് ജേതാക്കള്‍.
പുരസ്കാര വിതരണോദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിർവഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ വി.പി. അനില്‍, ആഷിഖ് കൈനികര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, കായികാധ്യാപക സംഘടന സെക്രട്ടറി ഡോ. ഷിനു, സര്‍വകലാശാല കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.