Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_rightപ്രഥമ സസ്യശേഖര...

പ്രഥമ സസ്യശേഖര സാമ്പിളുകളുടെ സങ്കേതമാകാനൊരുങ്ങി കാലിക്കറ്റ് ഹെര്‍ബേറിയം

text_fields
bookmark_border
Calicut Herbarium is set to host the first collection of plant specimens
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഹെ​ര്‍ബേ​റി​യ​ത്തി​ല്‍ സ​സ്യ സ്പെ​സി​മി​നു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍

തേ​ഞ്ഞി​പ്പ​ലം: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​സ്യ​ശേ​ഖ​ര സാ​മ്പി​ളു​ക​ളു​ടെ സ​ങ്കേ​ത​മാ​യി മാ​റാ​നൊ​രു​ങ്ങി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഹെ​ര്‍ബേ​റി​യം. ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​ന്റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ സ​ര്‍വ​ക​ലാ​ശാ​ല ഹെ​ര്‍ബേ​റി​യം രാ​ജ്യ​ത്തെ 18ാമ​ത്തേ​തും സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തേ​തു​മാ​യ സ​സ്യ​ശേ​ഖ​ര സാ​മ്പി​ളു​ക​ളു​ടെ സ​ങ്കേ​ത​മാ​യി മാ​റും. സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​വാ​ര​ത്തി​ല്‍ സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡ് അം​ഗ​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല ഹെ​ര്‍ബേ​റി​യം സ​ന്ദ​ര്‍ശി​ക്കു​ക​യും പ​ഠ​ന റി​പ്പോ​ര്‍ട്ട് ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​ന് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​ന്റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ഹെ​ര്‍ബേ​റി​യ​ത്തി​ന്റെ മു​ഖ​ച്ഛാ​യ മാ​റും. ചെ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും മ​രു​ന്ന് നി​ര്‍മാ​ണ​ത്തി​ന്റെ​യും ഭാ​ഗ​മാ​യി നി​ശ്ചി​ത സ​സ്യ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ള്‍ സ​സ്യ​ശേ​ഖ​ര സ​ങ്കേ​ത​ത്തി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം.

വി​ദേ​ശ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ​ഠ​ന- ഗ​വേ​ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ ബോ​ര്‍ഡി​ന്റെ അം​ഗീ​കാ​ര​മു​ള്ള സ​സ്യ​ശേ​ഖ​ര സാ​മ്പ്ള്‍ സ​ങ്കേ​ത​ങ്ങ​ളു​ടെ സ​ഹാ​യം അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍ കൊ​ല്‍ക്ക​ത്ത, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​സ്യ​ശേ​ഖ​ര സാ​മ്പ്ള്‍ സ​ങ്കേ​ത​ങ്ങ​ളെ​യാ​ണ് നി​ല​വി​ൽ ആ​ശ്ര​യി​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്രോ​ജ​ക്ടു​ക​ളി​ല്‍നി​ന്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും ഹെ​ര്‍ബേ​റി​യം ക്യൂ​റേ​റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ബോ​ട്ട​ണി പ​ഠ​ന വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​എ.​കെ. പ്ര​ദീ​പ് പ​റ​ഞ്ഞു. അ​ന്ത​ര്‍ദേ​ശീ​യ അം​ഗീ​കാ​ര​മു​ള്ള ഹെ​ര്‍ബേ​റി​യ​ത്തി​ല്‍ ല​ക്ഷ​ത്തി​ല​ധി​കം സ​സ്യ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ളു​ണ്ട്. ഇ​തി​ല്‍ 85 ശ​ത​മാ​ന​വും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത് www.cali.org.in ല്‍ ​അ​പ്​​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut Herbariumplant specimens
News Summary - Calicut Herbarium is set to host the first collection of plant specimens
Next Story