Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല; ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ സ​മി​തി​ക്ക് തീ​രു​മാ​നം

text_fields
bookmark_border
calicut university
cancel

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ തീ​രു​മാ​നം. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യി​ക്ക​ത്ത​ക്ക വി​ധ​ത്തി​ല്‍ 30ഓ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ സ​ര്‍വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലാ​യി തു​ട​ര്‍ന​ട​പ​ടി​ക​ളു​ണ്ടാ​കും. രോ​ഗ​ബാ​ധ​യു​ണ്ടാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശു​പ​ത്രി ചെ​ല​വ് സ​ര്‍വ​ക​ലാ​ശാ​ല വ​ഹി​ക്കും.

ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നും യ​ഥാ​ര്‍ഥ​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​നും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി​ക​ളും തു​ട​രും. ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ​ദി​വ​സം എ​സ്.​എ​ഫ്.​ഐ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. സ​മ​ര​ത്തെ തു​ട​ര്‍ന്ന് വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ്, പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​കെ. നാ​സ​ര്‍, സി​ന്‍ഡി​ക്കേ​റ്റ് അം​ഗം ഡോ. ​ടി. വ​സു​മ​തി എ​ന്നി​വ​രു​മാ​യി വി​ദ്യാ​ര്‍ഥി സം​ഘ​ട​ന നേ​താ​ക്ക​ള്‍ ന​ട​ത്തി​യ ച​ര്‍ച്ച​യി​ലാ​ണ് ഹോ​സ്റ്റ​ലി​ല്‍ ആ​ഭ്യ​ന്ത​ര ആ​രോ​ഗ്യ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of CalicutLadies HostelInternal Health Committee
News Summary - University of Calicut; In Ladies Hostel, Internal Health Committee decides
Next Story