സര്‍വകലാശാല അക്വാറ്റിക് കോംപ്ലക്സ് നിര്‍മാണ ക്രമക്കേട്
text_fieldsതേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ അക്വാറ്റിക് കോംപ്ലക്സ് നിര്‍മാണത്തില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത.
നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്ന 2019-20ലെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ എം.എസ്.എഫ് സെനറ്റ് അംഗങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ അധിക തുക കരാറുകാരന് നല്‍കിയെന്നും 150 ലക്ഷം രൂപയുടെ അധിക ചെലവുണ്ടായെന്നുമാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. അക്വാറ്റിക് കോംപ്ലക്സ് നിര്‍മാണത്തിനായി 5.30 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍വകലാശാല ആദ്യം നല്‍കിയത്. ക്രസന്റ് കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് 5.74 കോടി രൂപയുടെ ടെന്‍ഡര്‍ നല്കി.
നിര്‍മാണത്തിനിടെ 95 അധിക ഇനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടി വന്നതിനാല്‍ 6.9 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിനും അനുമതി നല്കി. എന്നാല്‍, അക്വാറ്റിക് കോംപ്ലക്സ് നിര്‍മാണത്തിന്റെ വരവുചെലവ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ 10 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ബജറ്റ് തുകയേക്കാള്‍ 15 ലക്ഷം രൂപ കരാറുകാരന് അധികം നല്‍കിയതായും വ്യക്തമായി. പൊതുമരാമത്ത് വകുപ്പ് നിരക്കിനേക്കാള്‍ കൂടുതല്‍ നിരക്കിന് പണം നല്‍കിയതാണ് ക്രമക്കേടിന് കാരണമെന്നാണ് കണ്ടെത്തല്‍. നിര്‍മാണ പ്രവൃത്തിയുടെ മറവില്‍ അനാവശ്യമായി പര്‍ച്ചേഴ്സ് നടത്തിയെന്നും അഴിമതിയുണ്ടെന്നും എം.എസ്.എഫ് പ്രതിനിധികള്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

