മലപ്പുറം ജില്ലയിൽ 78 വിദ്യാലയങ്ങളിൽ അൺഫിറ്റ് കെട്ടിടങ്ങൾ
text_fieldsമലപ്പുറം: ജില്ലയിൽ സുരക്ഷിതമല്ലാത്തതിനാൽ ഉടൻ പൊളിച്ചുമാറ്റണമെന്ന് തദേശ ഭരണ വകുപ്പ് നിർദേശിച്ച അൺഫിറ്റ് കെട്ടിടങ്ങളുള്ളത് 78 വിദ്യാലയങ്ങളിൽ. അൺഫിറ്റ് എന്ന് എൻജിനീയറിങ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയ കെട്ടിടങ്ങളിൽ 61 ഉം സർക്കാർ സ്കൂളുകളുടേതാണ്.
സി.ആർ. മഹേഷ് എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നൽകിയ മറുപടിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂൾ കെട്ടിടങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും പൊതു വിദ്യഭ്യാസ ഡയറക്ടർ കഴിഞ്ഞ മേയ് 13ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവ് പ്രകാരമുള്ള നടപടികൾ താഴെത്തട്ടിൽ നടപ്പായില്ല.
അൺഫിറ്റ് കെട്ടിടങ്ങളുള്ള വിദ്യാലയങ്ങളിൽ അധ്യയനം തുടരുന്നതിന് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മൗനാനുവാദമുണ്ടെന്നാണ് സൂചന. അൺഫിറ്റായ കെട്ടിടങ്ങളുടെ പട്ടിക മറച്ചുവെച്ച വിദ്യാഭ്യാസ വകുപ്പ്, നിയമസഭ ചോദ്യം വന്നപ്പോൾ മാത്രമാണ് വിവരങ്ങൾ പുറത്തുവിടാൻ തയാറായത്.
വാടക കെട്ടിടത്തിലേക്കോ ഷിഫ്റ്റ് സമ്പ്രദായത്തിലോ മാറാമായിരുന്നുവെങ്കിലും ഇതല്ലൊം അവഗണിച്ചാണ് സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുള്ള സ്കൂളിൽ അധ്യയനം തുടരുന്നത്. അൺഫിറ്റ് കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്തരുതെന്ന് സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. റഫീഖ് അറിയിച്ചു.
അൺഫിറ്റ് കെട്ടിടങ്ങളുള്ള സ്കൂളുകൾ
(വിദ്യാഭ്യാസ ജില്ല ബ്രാക്കറ്റിൽ)
1. ജി.എച്ച്.എസ്.എസ് പുലാമന്തോൾ (മലപ്പുറം) 2. ജി.ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ (മലപ്പുറം) 3. ജി.വി.എച്ച്.എസ്.എസ് മങ്കട (മലപ്പുറം) 4. ജി.എച്ച്.എസ്.എസ് കോട്ടപ്പുറം (മലപ്പുറം) 5. ഗവ.എച്ച്എസ്എസ് പാങ്ങ് (മലപ്പുറം) 6. ജിഎച്ച്എസ്എസ് മുതുവല്ലൂർ (മലപ്പുറം) 7. എ.എൽ.പി.എസ് കൊളത്തൂർ, എയ്ഡഡ് (മലപ്പുറം) 8. ജിഎംയുപി സ്കൂൾ ചിറയിൽ (മലപ്പുറം) 9. എഎംഎൽപിഎസ് പണിക്കർകടവ് എയ്ഡഡ് (മലപ്പുറം) 10. ജി.യു.പി.എസ് മുതിരപ്പറമ്പ് (മലപ്പുറം) 11. പന്തല്ലൂർ ജി.യു.പി.എസ് (മലപ്പുറം) 12. ജി.യു.പി.എസ് വേട്ടേക്കോട് (മലപ്പുറം)
13. എ.യു.പി.എസ് കാരക്കുന്ന് എയ്ഡഡ് (മലപ്പുറം) 14. എ.ജി.പി.ജി യുപിഎസ് പന്തല്ലൂർ എയ്ഡഡ് (മലപ്പുറം) 15. ജി.എൽ.പി.എസ് കർക്കിടകം (മലപ്പുറം) 16. ജി.എൽ.പി.എസ് മങ്കട (മലപ്പുറം) 17. എ.എൽ.പി സ്കൂൾ പാങ്ങ് വെസ്റ്റ്എയ്ഡഡ് (മലപ്പുറം) 18. എം.പി.ജി.യു.പി സ്കൂൾ (മലപ്പുറം) 19. ജി.എം.എൽ.പി.എസ് പുത്തൂർ (മലപ്പുറം) 20. ജി.എം.വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ (തിരൂരങ്ങാടി) 21. ജി.ബി.എച്ച്.എസ്.എസ് തിരൂർ (തിരൂർ) 22. ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് (തിരൂർ) 23. ജി.വി.എച്ച്.എസ്.എസ് പറവണ്ണ (തിരൂർ) 24. ദേവദാർ എച്ച്.എസ്.എസ് (തിരൂരങ്ങാടി) 25. ജി.എച്ച്.എച്ച്.എസ് കുറ്റിപ്പുറം(തിരൂർ)
26. ജി.എച്ച്.എസ്.എസ് പേരശന്നൂർ (തിരൂർ) 27. ജി.എച്ച്.എസ്.എസ് എടപ്പാൾ (തിരൂർ) 28. ജി.എച്ച്.എസ്.എസ് പാലപ്പെട്ടി (തിരൂർ) 29. ഇസഡ്.എം.എച്ച്.എസ് പൂളമംഗലം, എയ്ഡഡ് (തിരൂർ) 30. ജി.എച്ച്.എസ്.എസ് കോക്കൂർ (തിരൂർ) 31. ജി.എച്ച്.എസ്.എസ് ഇരിമ്പിളിയം (തിരൂർ) 32. കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂർ എയ്ഡഡ് (തിരൂർ) 33. ജി.എൽ.പി.എസ്, ചിയ്യന്നൂർ (തിരൂർ) 34. എ.എം.എൽ.പി.എസ് മാണിയൂർ (തിരൂർ)
35. എം.എം.എൽ.പി.എസ് ചെളൂർ എയ്ഡഡ് തിരൂർ(തിരൂർ) 36. ജി.എൽ.പി.എസ് നടുവട്ടം (തിരൂർ) 37. ജി.എൽ.പി.എസ് ആനപ്പാടി (തിരൂരങ്ങാടി) 38. പുത്തൻകടപ്പുറം ജി.എം.യു.പി.എസ് (തിരൂരങ്ങാടി) 39. ജി.എൽ.പി.എസ് വെന്നിയൂർ (തിരൂരങ്ങാടി) 40. എ.എൽ.പി.എസ് പരുത്തിക്കാട് എയ്ഡഡ് (തിരൂരങ്ങാടി) 41. നവജീവൻ എ.എൽ.പി.എസ് വള്ളിക്കുന്ന് എയ്ഡഡ് (തിരൂരങ്ങാടി) 42. ജി.എൽ.പി.എസ് പരപ്പനങ്ങാടി (തിരൂരങ്ങാടി) 43. ഡി.വി.എ.യു.പി.എസ് അരിയല്ലൂർ, എയ്ഡഡ് (തിരൂരങ്ങാടി) 44. എസ്.വി.എ.യു.പി.എസ് ചേലേമ്പ്ര എയ്ഡഡ് (തിരൂരങ്ങാടി) 45. ജി.ഡബ്ല്യു.യു.പി.എസ് തൃക്കുളം (തിരൂരങ്ങാടി) 46. ജി.എഫ്.എൽ.പി.എസ് വെളിയംകോട് (തിരൂർ) 47. മലപ്പുറം ജിഎംഎൽപിഎസ്, കോറാട് (തിരൂരങ്ങാടി) 48. മലപ്പുറം ജി.എം.എൽ.പി സ്കൂൾ, പറപ്പുത്തടം (തിരൂരങ്ങാടി) 49. ജി.എം.എൽ.പി.എസ് പൊന്മുണ്ടം തെക്ക് (തിരൂരങ്ങാടി) 50. ജി.എം.എൽ.പി.എസ് പുതിയ കടപ്പുറം നോർത്ത് (തിരൂരങ്ങാടി)
51. ജി.എൽ.പി.എസ് പരിയാപുരം (തിരൂരങ്ങാടി) 52. ജി.യു.പി.എസ് കരിങ്കപ്പാറ (തിരൂരങ്ങാടി) 53.എ.എം.യു.പി.എസ് അയ്യായ, എയ്ഡഡ് (തിരൂരങ്ങാടി) 54. എ.എം.എൽ.പി.എസ് പുല്ലൂർ, എയ്ഡഡ് തിരൂർ(തിരൂർ) 55. ജി.എം.യു.പി.എസ് ബി.പി. അങ്ങാടി (തിരൂർ) 56. ജി.എൽ.പി.എസ് കോടാലിക്കുണ്ട് (തിരൂരങ്ങാടി) 7. ജി.എം.എൽ.പി.എസ് ഊരകം കീഴ്മുറി (തിരൂരങ്ങാടി) 58. ജി.എൽ.പി.എസ് ഒളകര (തിരൂരങ്ങാടി) 59. ജി.എം.എൽ.പി.എസ് കോയപ്പ (തിരൂരങ്ങാടി)
60. ജി.എൽ.പി.എസ് ഊരകം കിഴ്മുറി (തിരൂരങ്ങാടി) 61. ജി.യു.പി.എസ് മുടോത്തുപറമ്പ് (തിരൂരങ്ങാടി) 62. ജി.എച്ച്.എസ്.എസ് കാവനൂർ (വണ്ടൂർ) 63. എൻ.എസ്.എസ്. എച്ച്.എസ്.എസ് ചക്കാലക്കുത്ത്, നിലമ്പൂർ എയ്ഡഡ് (വണ്ടൂർ) 64. സി.എച്ച്.എസ്.എസ് പോത്തുക്കൽ എയ്ഡഡ് (വണ്ടൂർ) 65. ജി.എച്ച്.എസ്.എസ് പോരൂർ (വണ്ടൂർ) 66. ജി.എച്ച്.എസ്.എസ് വാണിയമ്പലം (വണ്ടൂർ) 67. ജി.എച്ച്.എസ്.എസ് തിരുവാലി (വണ്ടൂർ) 68. ജി.എച്ച്. എസ് പട്ടിക്കാട് (വണ്ടൂർ) 69. ജി.എച്ച്.എസ്.എസ് മൂത്തേടം (വണ്ടൂർ) 70. ജി.എച്ച്.എസ് കാപ്പിൽ കാരാട് (വണ്ടൂർ)
71. ജി.എച്ച്.എസ് പെരകമണ്ണ (വണ്ടൂർ) 72. വി.എ.യു.പി.എസ് കാവന്നൂർ, എയ്ഡഡ് (വണ്ടൂർ) 73. ജി.എം.യു.പി.എസ് മുണ്ടമ്പ്ര (വണ്ടൂർ) 74. ജി.യു.എൽ.പി.എസ് കവളമുക്കട്ട (വണ്ടൂർ) 75. ജി.എൽ.പി.എസ് മാമാങ്കര (വണ്ടൂർ) 76. ജി.ടി.എൽ.പി.എസ് നെടുങ്കയം (വണ്ടൂർ) 77. എ.യു.പി.എസ്. തണ്ണിക്കടവ് എയ്ഡഡ് (വണ്ടൂർ) 78. മലപ്പുറം ജി.യു.പി.എസ് കൊന്നമണ്ണ (വണ്ടൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

