Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅ​ന​ധി​കൃ​ത ഖ​ന​നം: 42...

അ​ന​ധി​കൃ​ത ഖ​ന​നം: 42 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
lorry
cancel
camera_alt

മ​ല​പ്പു​റം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ ലോ​റി​ക​ൾ

മ​ല​പ്പു​റം: അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലി​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം പൊ​ലീ​സ്​ 39 ലോ​റി​ക​ളും മൂ​ന്ന്​ ജെ.​സി.​ബി​ക​ളും പി​ടി​കൂ​ടി. മ​ല​പ്പു​റം മേ​ൽ​മു​റി​ക്ക​ടു​ത്ത്​ കൊ​ളാ​യി, ആ​ലി​യ പ​റ​മ്പ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മാ​നു​സൃ​ത പാ​സി​ല്ലാ​തെ ചെ​ങ്ക​ല്ല് ഖ​ന​നം ചെ​യ്ത​തി​നും ചെ​ങ്ക​ൽ ക​ട​ത്തി​യ​തി​നു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ്​ ലോ​റി​ക​ൾ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ പൊ​ലീ​സ്​ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 12 വാ​ഹ​ന​ങ്ങ​ൾ ​ഡ്രോ​ൺ കാ​മ​റ വ​ഴി ക​ണ്ടെ​ത്തി​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMiningMalappuram News
News Summary - Unauthorized mining- 42 vehicles seized
Next Story