വനംവകുപ്പിൽ അനധികൃത ഡ്രൈവർ നിയമനം: 20 പേരെ പിരിച്ചുവിടണമെന്ന് ജില്ല എംപ്ലോയ്മെൻറ് ഓഫിസർ
text_fieldsമലപ്പുറം: വനംവകുപ്പിലെ താൽക്കാലിക ഡ്രൈവർ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടപ്പാക്കണമെന്ന് ജില്ല എംപ്ലോയ്മെൻറ് ഓഫിസർ ഉത്തരവിട്ടു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസ് നോർത്ത്, ഡിവിഷനൽ ഫോറസ്റ്റ് സൗത്ത് നിലമ്പൂർ എന്നിവിടങ്ങളിലാണ് 20 അനധികൃത നിയമനങ്ങൾ കണ്ടെത്തിയത്. അനുമതിയുള്ള തസ്തികകളിൽ ആറുപേരും അനുമതിയില്ലാത്ത തസ്തികകളിൽ 14 പേരുമാണ് ജോലി െചയ്യുന്നത്.
പി.എസ്.സിയുടെ പരിധിയിൽ വരാത്ത എല്ലാ തസ്തികകളിലും നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്േചഞ്ച് വഴിയാണ് നടത്തേണ്ടത്. അതിനാൽ അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടണമെന്നും എംപ്ലോയ്െമൻറ് എക്സ്േചഞ്ച് വഴി നിയമനം നടത്തണാൻ നടപടി സ്വീകരിക്കണമെന്നും ജില്ല എംപ്ലോയ്മെൻറ് ഓഫിസർ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

