തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി; 113ൽ 107 ഇടത്തും യു.ഡി.എഫ്
text_fieldsമലപ്പുറം: അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ 113 തദ്ദേശ സ്ഥാപനങ്ങളിൽ 107 ഇടത്തും യു.ഡി.എഫിന് പ്രസിഡന്റ് പദവി ലഭിച്ചു. ഇതിൽ 89 ഇടത്താണ് മുസ്‍ലിം ലീഗിന് അധ്യക്ഷ പദവിയുള്ളത്. കോൺഗ്രസിന് 18 ഇടത്ത് ലഭിച്ചു. സി.പി.എമ്മിന് അഞ്ചിടത്താണ് ആകെ അധ്യക്ഷപദം ലഭിച്ചത്. ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 68 പഞ്ചായത്തുകളിൽ മുസ്‍ലിം ലീഗിന് അധ്യക്ഷ പദവി ലഭിച്ചു.
കോൺഗ്രസിന് 15 പഞ്ചായത്തുകളിൽ അധ്യക്ഷ പദവി ലഭിച്ചപ്പോൾ സി.പി.എമ്മിന് വാഴയൂർ, നിറമരുതൂർ, വെളിയങ്കോട് പഞ്ചായത്തുകളിൽ അധ്യക്ഷ പദവി ലഭിച്ചു. വെളിയങ്കോട് വൈസ് പ്രസിഡന്റ് പദവി സി.പി.ഐക്കാണ്. ചാലിയാർ, അമരമ്പലം, കാളികാവ്, എടപ്പാൾ, ചുങ്കത്തറ, എടക്കര, പോത്തുകല്ല്, മൂത്തേടം, പാണ്ടിക്കാട്,പോരൂർ, വണ്ടുർ, നന്നംമുക്ക്, മാറഞ്ചേരി, പെരുമ്പടപ്പ്, എടവണ്ണ ഗ്രാമപഞ്ചായത്തുകളിൽ കോൺഗ്രസിനാണ് പ്രസിഡന്റ് പദവി. പൊൻമുണ്ടത്ത് ജനകീയ മുന്നണിയിലെ കോൺഗ്രസ് അംഗമാണ് പ്രസിഡന്റ് പദവിയിൽ.
ജില്ലയിലെ 12 നഗരസഭകളിൽ 10 ഇടത്തും ലീഗിനാണ് അധ്യക്ഷ പദവി. നിലമ്പൂരിൽ കോൺഗ്രസിനും പൊന്നാനിയിൽ സി.പി.എമ്മിനുമാണ് ചെയർപേഴ്സൺ പദവി.േ ബ്ലാക്ക് പഞ്ചായത്തുകളിൽ 15ൽ 13 ഇടത്താണ് അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 10 ഇടത്ത് മുസ്‍ലിം ലീഗിനാണ് പ്രസിഡന്റ് പദവി. പൊന്നാനിയിൽ നറുക്കെടുപ്പിലൂടെ സി.പി.എമ്മിന് പ്രസിഡന്റ് പദവി ലഭിച്ചു. നിലമ്പൂർ, പെരുമ്പടപ്പ് േബ്ലാക്ക് പഞ്ചായത്തുകളിൽ കോൺഗ്രസിനാണ് പ്രസിഡന്റ് പദവി. ഏഴ് ഗ്രാമപഞ്ചായത്തുകളിൽ പിന്നീടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിൽ ആറിടത്ത് ഭരണസമിതി കാലാവധി അവസാനിക്കാത്തതിനാലാണ് തെരഞ്ഞെടുപ്പ് നടക്കാത്തത്.
തിരുവാലിയിൽ അധ്യക്ഷ പദവിയെ ചൊല്ലിയുള്ള കോൺഗ്രസ്-ലീഗ് തർക്കമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ തവണ 70 പഞ്ചായത്തുകളും ഒമ്പത് നഗരസഭകളും 12 േബ്ലാക്ക് പഞ്ചായത്തുകളും ജില്ല പഞ്ചായത്തും അടക്കം 92 തദ്ദേശ സ്ഥാപനങ്ങളിലാണ് യു.ഡി.എഫിന് അധ്യക്ഷ പദവി ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 107 ആയി ഉയർന്നത്. തെരഞ്ഞെടുപ്പ് നടക്കാനുള്ള ഒമ്പതിടങ്ങളിലും യു.ഡി.എഫിനാകും അധ്യക്ഷ പദവി. 24 ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും മൂന്ന് േബ്ലാക്ക് പഞ്ചായത്തുകളും അടക്കം 30 ഇടത്താണ് എൽ.ഡി.എഫിന് കഴിഞ്ഞ തവണ അധ്യക്ഷ പദമുണ്ടായിരുന്നത്. അതാണ് അഞ്ചിലേക്ക് ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

