യു.ഡി.എഫ് ആറ് ലക്ഷം വോട്ടിന് മുന്നിൽ
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് എൽ.ഡി.എഫിനേക്കാൾ 6.01 ലക്ഷം വോട്ടിന് മുന്നിൽ. 15.73 ലക്ഷം വോട്ടുകളാണ് യു.ഡി.എഫ് നേടിയത്. എൽ.ഡി.എഫ് വോട്ട് 9.72 ലക്ഷം വോട്ടിലൊതുങ്ങി. സംസ്ഥാനത്ത് യു.ഡി.എഫ് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത് ജില്ലയിലാണ്. ജില്ലയിൽ 36,18,851 വോട്ടർമാരിൽ 28,00039 പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. യു.ഡി.എഫിന് ലഭിച്ചത് 56.18 ശതമാനം വോട്ടാണ്.
എൽ.ഡി.എഫ് 34.74 ശതമാനം വോട്ടാണ് ജില്ലയിൽ നേടിയത്. ഇരുമുന്നണികളും തമ്മിലെ വോട്ടുവ്യത്യാസം 21.44 ശതമാനം ആണ്. ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടുശതമാനമാണ് യു.ഡി.എഫ് നേടിയത്. എൻ.ഡി.എ വോട്ടുവിഹിതം 6.97 ശതമാനം ആണ്. ഇതര കക്ഷികളെല്ലാം ചേർന്ന് 2.11 ശതമാനം വോട്ട് നേടി. ജില്ല പഞ്ചായത്തിൽ സമ്പൂർണ വിജയം നേടിയ യു.ഡി.എഫ് 14 േബ്ലാക്ക് പഞ്ചായത്തുകളിൽ വിജയിക്കുകയും ഒന്നിൽ ഒപ്പമെത്തുകയും ചെയ്തു. 11 േബ്ലാക്ക് പഞ്ചായത്തുകളും നേടി.
ജില്ലയിൽ രണ്ടാമത്തെ വലിയ പാർട്ടി കോൺഗ്രസ്
മുസ്‍ലിം ലീഗ് കഴിഞ്ഞാൽ ജില്ലയിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ്. കോൺഗ്രസിന് പാർട്ടി ചിഹ്നത്തിൽ 630 ജനപ്രതിനിധികൾ ഉള്ളപ്പോൾ സി.പി.എമ്മിന് 471 ഉള്ളൂ. 2020 ൽ സി.പി.എം ആയിരുന്നു ജില്ലയിലെ രണ്ടാമത്തെ കക്ഷി. അന്ന് സി.പി.എം പാർട്ടി ചിഹ്നത്തിൽ 695 സ്ഥാനാർഥികളെ വിജയിപ്പിച്ചപ്പോൾ കോൺഗ്രസ് 450 സീറ്റിൽ ഒതുങ്ങി.
ജില്ലയിൽ കരുത്തിൽ മറ്റു പാർട്ടികളേക്കാൾ ബഹുദൂരം മുന്നിലുള്ള മുസ്‍ലിം ലീഗ് പാർട്ടി ചിഹ്നത്തിൽ 1341 സീറ്റുകളാണ് ഇത്തവണ നേടിയത്. കഴിഞ്ഞ തവണ അത് 1072 ആയിരുന്നു. അതേസമയം, ലീഗ് സ്വതന്ത്രരെ കൂടി കണക്കിലെടുത്താൽ 1456 ജനപ്രതിനിധികളുണ്ട് ജില്ലയിൽ. 34 സീറ്റ് നേടിയ ബി.ജെ.പിയാണ് ജില്ലയിലെ നാലാമത്തെ കക്ഷി. 32 സീറ്റ് നേടിയ വെൽഫെയർ പാർട്ടിയാണ് അഞ്ചാമത്തെ വലിയ കക്ഷി. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ 17 സീറ്റുമായി ആറാം സ്ഥാനത്താണ്.
വോട്ടുശതമാനം
- യു.ഡി.എഫ് 56.18 %
- എൽ.ഡി.എഫ് 34.74 %
- എൻ.ഡി.എ 6.97 %
- മറ്റുള്ളവർ 2.11%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

