Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദയകുമാർ കാക്കിയഴിച്ചു; കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

text_fields
bookmark_border
ഉദയകുമാർ കാക്കിയഴിച്ചു; കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു
cancel
camera_alt

എസ്.ഐ ഉദയകുമാറിന് തിരൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ യാത്രയയപ്പിൽ തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ് ഉപഹാരം സമ്മാനിക്കുന്നു

തിരൂർ: ദേശീയ ബാസ്‌കറ്റ്ബാൾ താരവും തിരൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ ഉദയകുമാർ സർവീസിൽനിന്ന് വിരമിച്ചു. വിരമിക്കലോടെ വിശ്രമജീവിതത്തിലേക്ക് മാറാനല്ല അദ്ദേഹത്തിന്റെ തീരുമാനം. ബാസ്‌കറ്റ്ബാൾ രംഗത്ത് വീണ്ടും സജീവമായി പരിശീലകന്റെ റോളിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. വള്ളിക്കുന്ന് ആനയാറങ്ങാടി ആശാരിക്കണ്ടി പത്മനാഭൻ–മീനാക്ഷി ദമ്പതികളുടെ മകനായ ഉദയകുമാറിന്റെ ജീവിതത്തിൽ ബാസ്‌കറ്റ്ബോളിന് നിർണായക സ്ഥാനമാണുള്ളത്.

1987ൽ തവനൂർ വന്ദന ക്ലബ്ബിന് വേണ്ടി ജില്ല ലീഗ് ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് ജില്ല ജൂനിയർ, സീനിയർ ടീമുകളിൽ ഇടം നേടി. ജില്ല സീനിയർ ടീം ക്യാപ്റ്റനായും മികവ് തെളിയിച്ചു. പൊന്നാനി എം.ഇ.എസ് കോളജിനെ പ്രതിനിധീകരിച്ചും ദക്ഷിണമേഖല അന്തർസർവകലാശാല ചാമ്പ്യൻമാരായ കാലിക്കറ്റ് സർവകലാശാല ടീമിന്റെ ഭാഗമായും കളത്തിലിറങ്ങി. 1994 മുതൽ 2003 വരെ കേരള പൊലീസിന് വേണ്ടിയും കളിച്ചു. 1997ൽ സംസ്ഥാന സീനിയർ ടീമിൽ ഇടംനേടി. ദേശീയതലത്തിലും സാന്നിധ്യമറിയിച്ചു.

2001ൽ പഞ്ചാബിലെ പട്യാലയിലെ നേതാജി സുഭാഷ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് ബാസ്‌കറ്റ്ബോളിൽ കോച്ചിങ് ഡിപ്ലോമ നേടി. തിരൂരങ്ങാടി, കൊണ്ടോട്ടി, താനൂർ, തേഞ്ഞിപ്പലം സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച ഉദയകുമാർ കഴിഞ്ഞ ഭരണകാലത്ത് കായികമന്ത്രിയുടെ വ്യക്തിഗത സുരക്ഷാ ഓഫിസറായും തിരുവനന്തപുരത്ത് പ്രവർത്തിച്ചു. ഭാര്യ: ധന്യ. മക്കൾ: മിഥുന, മാധവ്. സ്റ്റേഷനിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. തിരൂർ ഡിവൈ.എസ്.പി എ.എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എസ്.ഐ അനുഷ, മണികണ്ഠൻ, ബിജോ ജോസഫ്, പ്രോഗ്രാം കോ ഓഡിനേറ്റർ എസ്.ഐ നസീർ തിരൂർക്കാട്, എസ്.സി.പി.ഒ ബിജോ വർഗീസ്, വിജേഷ് എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Udayakumar Quits Police Uniform, Returns to the Field
Next Story