രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsമനോജ് ബാബു, മുജീബ് റഹ്മാൻ
എടവണ്ണ: വിൽപനക്കായി കൈവശം സൂക്ഷിച്ച 2.29 ഗ്രാം രാസലഹരിയുമായി രണ്ടുപേർ അറസ്റ്റിൽ. എടവണ്ണ ശാന്തിനഗർ സ്വദേശി ചെറുകാട് മനോജ് ബാബു (46), എടവണ്ണ ചെമ്പക്കുത്ത് സ്വദേശി പുതുശ്ശേരി മുജീബ് റഹ്മാൻ (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എടവണ്ണ എസ്.ഐ വിജയരാജന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം രാത്രി 11ഓടെ എടവണ്ണ ടൗണിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മുജീബ് റഹ്മാന്റെ പക്കൽനിന്ന് 1.29 ഗ്രാമും മനോജ് ബാബുവിന്റെ പക്കൽനിന്ന് ഒരു ഗ്രാമും കണ്ടെടുത്തു. ഇവരിൽനിന്ന് എം.ഡി.എം.എക്ക് സമാനമായ 26 ഗ്രാം തൂക്കം വരുന്ന മറ്റൊരു വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്.
ഇത് വിശദ പരിശോധനക്കായി ലാബിലേക്ക് അയക്കും.ലഹരി വസ്തുക്കൾ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ട്യൂബ്, ചില്ലറ വിൽപനക്കുപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, 2300 രൂപ തുടങ്ങിയവയും പിടിച്ചെടുത്തു.എ.എസ്.ഐ എൻ. സുഭാഷ്, സുഹൈൽ, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

