വാടക കെട്ടിടത്തിൽനിന്ന് ആറേകാൽ കിലോ കഞ്ചാവുമായി രണ്ട്പേർ അറസ്റ്റിൽ
text_fieldsകോഡൂർ ചെളൂരിൽ
കഞ്ചാവുമായി പിടിയിലായ
ഫസലുദ്ദീൻ, മുജീബ് റഹ്മാൻ
മലപ്പുറം: കോഡൂർ ചെളൂരിൽ വാടക കെട്ടിടത്തിൽനിന്ന് ആറേകാൽ കിലോ കഞ്ചാവുമായി രണ്ട്പേർ എക്സൈസിന്റെ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. വാടക കെട്ടിടത്തിന്റെ മുറിയിൽ നിന്ന് 6.3 കിലോ കഞ്ചാവ് സൂക്ഷിച്ചതിന് കോഡൂർ പറയരങ്ങാടി സ്വദേശി മുജീബ്റഹ്മാൻ (39), കൊല്ലം കല്ലുംകുന്ന് സ്വദേശി ഫസലുദ്ദീൻ (55) എന്നിവരാണ് മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ പ്രിവന്റിവ് ഓഫിസർ ടി. പ്രാജോഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ. മുഹമ്മദ് അലി, സിവിൽ എക്സൈസ് ഓഫിസർമാരായ എം. റാശിദ്, മുഹമ്മദ് നൗഫൽ പഴേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

