Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദ്വി​ദി​ന...

ദ്വി​ദി​ന അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് സെ​മി​നാ​റി​ന് മ​ദീ​ന​ത്തു​ല്‍ ഉ​ലൂം കാ​മ്പ​സി​ല്‍ തു​ട​ക്കം

text_fields
bookmark_border
seminar
cancel
camera_alt

പു​ളി​ക്ക​ല്‍ മ​ദീ​ന​ത്തു​ല്‍ ഉ​ലൂം കാ​മ്പ​സി​ല്‍ ആ​രം​ഭി​ച്ച അ​റ​ബി​ക് അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​ര്‍

കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പു​ളി​ക്ക​ല്‍: അ​റ​ബി​ക് ഭാ​ഷ​യു​ടെ പ​ഠ​ന​വും പ്ര​ചാ​ര​വും ല​ക്ഷ്യ​മാ​ക്കി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന് പു​ളി​ക്ക​ല്‍ മ​ദീ​ന​ത്തു​ല്‍ ഉ​ലൂം അ​റ​ബി​ക് കോ​ള​ജ് കാ​മ്പ​സി​ല്‍ തു​ട​ക്കം. കാലിക്കറ്റ് സ​ര്‍വ​ക​ലാ​ശാ​ല​യും സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍സി​ലു​മാ​യി സ​ഹ​ക​രി​ച്ച് പി.​ജി. ആ​ൻ​ഡ് റി​സ​ര്‍ച്ച് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​ര്‍വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​സ​യ്യി​ദ് മു​ഹ​മ്മ​ദ് ശാ​കി​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ര്‍ജ അ​റ​ബി​ക് ലാം​ഗ്വേ​ജ് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ്വാ​ഫി അ​ല്‍ മു​സ്ത​ഗാ​നി​മി ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. യു.​എ.​ഇ ക​വി​യും ടാ​ഗോ​ര്‍ അ​വാ​ര്‍ഡ് ജേ​താ​വു​മാ​യ ശി​ഹാ​ബ് ഗാ​നിം, കോ​ഴി​ക്കോ​ട് സ​ര്‍വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​എ.​ബി. മൊ​യ്തീ​ന്‍ കു​ട്ടി, സ​ര്‍വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍മാ​രാ​യ ഡോ. ​അ​ബ്ദു​ല്‍ മ​ജീ​ദ്, ഡോ. ​അ​ലി നൗ​ഫ​ല്‍, ഹൈ​ദ​രാ​ബാ​ദ് ഇ​ഫ്‌​ളു സ​ര്‍വ​ക​ലാ​ശാ​ല അ​റ​ബി​ക് സ്റ്റ​ഡീ​സ് വി​ഭാ​ഗം മു​ന്‍ മേ​ധാ​വി പ്ര​ഫ. മു​സ​ഫ​ര്‍ ആ​ലം എ​ന്നി​വ​ര്‍ സെ​മി​നാ​റി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarMalappuram News
News Summary - Two-day International Arabic Seminar begins at Madinah-ul-Uloom Campus
Next Story