Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരപ്പട്ടി ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
കൂട് വെച്ചാണ് മരപ്പട്ടിയെ പിടികൂടിയത്
മരപ്പട്ടി ഇറച്ചിയുമായി രണ്ടുപേർ പിടിയിൽ
cancel

നിലമ്പൂർ: കൂട് സ്ഥാപിച്ച് പിടികൂടിയ മരപ്പട്ടിയുടെ ഇറച്ചിയുമായി സഹോദരങ്ങളായ രണ്ടുപേർ വനം വകുപ്പ്​ പിടിയിൽ. കരുളായി കൊയപ്പാൻ വളവ് പൂളിക്കുന്ന് കടങ്ങൂർ വീട്ടിൽ കുഞ്ഞുക്കുട്ടൻ (32), സുരേഷ് ബാബു (28) എന്നിവരെയാണ് നിലമ്പൂർ റേഞ്ച് ഓഫിസർ എം.പി. രവീന്ദ്രനാഥും സംഘവും പിടികൂടിയത്.

നിലമ്പൂർ വനം ​ൈഫ്ലയിങ്​ സ്ക്വാഡിന് ലഭിച്ച രഹസ‍്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി എടവണ്ണ റേഞ്ച് ഓഫിസറും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വീടിന് ചേർന്നുള്ള ആലക്ക് സമീപം കൂട് സ്ഥാപിച്ചാണ് മരപ്പട്ടിയെ പിടികൂടിയത്. രണ്ട് കിലോയോളം വരും. പാകംചെയ്ത 150 ഗ്രം ഇറച്ചി ഇവരുടെ വീട്ടിൽനിന്ന്​ കണ്ടെടുത്തു. പരിശോധന സംഘത്തിൽ ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർമാരായ സായി ചന്ദ്രൻ, ജോസ്​വിൻ പ്രിൻസ് എന്നിവരുമുണ്ടായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story