മലപ്പുറത്ത് ഒമ്പത് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
text_fieldsഫസലുദ്ദീൻ, അഷറഫ് അലി
മഞ്ചേരി/കൊണ്ടോട്ടി: നാലര കിലോവീതം കഞ്ചാവുമായി രണ്ടുപേർ രണ്ടിടത്ത് നിന്ന് പിടിയിലായി. പോരൂർ പട്ടണംകുണ്ട് കുന്നുമ്മൽ കളരിയിൽ ഫസലുദ്ദീനെ (25) സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ചെറുകോട്-എളങ്കൂർ റോഡിൽനിന്നാണ് എക്സൈസ് പിടികൂടിയത്.
മലപ്പുറം ഡിവിഷൻ എക്സൈസ് ഇൻറലിജൻസ് വിഭാഗം പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ആന്ധ്രപ്രദേശിൽനിന്ന് രണ്ടാഴ്ച മുമ്പാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇയാൾ മൊഴിനൽകി. പ്രിവൻറിവ് ഓഫിസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അമീൻ അൽത്താഫ്, ജയപ്രകാശ്, വി. ഹരീഷ്, വി. സുഭാഷ്, സബിൻ ദാസ്, റിജു, സി.ടി. ഷംനാസ്, കമ്മുകുട്ടി, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷറഫ് അലി (35) എന്ന സാത്താനലിയെ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡാണ് പിടികൂടിയത്. കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ പ്രധാനമായും വിൽപന നടത്തിയിരുന്നത്.
രണ്ട് ദിവസം മുമ്പാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽനിന്ന് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായത്.
പ്രതിയുടെ പേരിൽ 2015ൽ കഞ്ചാവ് കടത്തിയതിന് കുറ്റിപ്പുറം എക്സൈസിലും മാലമോഷണത്തിനും മണൽ കടത്തിന് കുറ്റിപ്പുറം, വളാഞ്ചേരി സ്റ്റേഷനുകളിലായി പത്തോളം കേസുകളുമുണ്ട്.
പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മലപ്പുറം ഡിവൈ.എസ്.പി ഹരിദാസൻ, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പെക്ടർ കെ.എം. ബിജു, എസ്.ഐമാരായ വിനോദ് വലിയാറ്റൂർ, അജിത്ത്, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ മുസ്തഫ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

