മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ
text_fieldsപരപ്പനങ്ങാടി: മെത്താഫിറ്റമിനുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. വള്ളിക്കുന്ന് കൊടക്കാട് കാര്യാട്ടുകടവ് പാലത്തിന് സമീപത്ത് വാഹന പരിശോധനക്കിടെയാണ് മെത്താഫിറ്റമിനുമായി രണ്ട് യുവാക്കൾ പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിലായത്. കണ്ണമംഗലം കുന്നുംപുറം കെ. മുഹമ്മദ് അസറുദ്ദീൻ (28), ഏ.ആർ. നഗർ പുതിയത്ത് പുറായ് കെ. താഹിർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്ന് 13.09ഗ്രം മെത്താഫിറ്റമിനും 6.40 ഗ്രാം ഹാഷീഷ് ഓയിലും, ലഹരി വസ്തുവും തൂക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക് തുലാസും കണ്ടെടുത്തു. ഇവർ ബംഗളുരൂവിൽ നിന്ന് ലഹരി വസ്തുകൾ കൊണ്ട് വന്ന് കരിപ്പൂർ എയർപോർട്ടിലും കേരളത്തിലെ മറ്റ് വിവിധ ഭാഗങ്ങളിലും വിൽപന നടത്തി വരികയാണെന്നും സ്ത്രീകളെ ഉപയോഗിച്ചാണ് കാറിൽ ലഹരിക്കടത്ത് നടത്തുന്നത് എന്ന് വിവരം ലഭിച്ചിട്ടുണ്ടന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ ഷനൂജ്, അസി. എക്സൈസ് ഇൻസ്പെക്ടർ ദിനേശ്, പ്രിവൻറിവ് ഓഫിസർ സുഭാഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ നിധിൻ, ദിദിൻ, അരുൺ, ജിഷ്നാദ്, റജി, വനിത സിവിൽ എക്സൈസ് ഓഫിസർ ഐശ്വര്യ എന്നിവർ പങ്കെടുത്തു.പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

