Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.ഡി.എം.എ വിൽപന;...

എം.ഡി.എം.എ വിൽപന; രണ്ടുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
എം.ഡി.എം.എ വിൽപന; രണ്ടുപേര്‍ അറസ്റ്റില്‍
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിയ സ്ഥിരം കുറ്റവാളിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് എന്ന ചോര റിയാസ് (45), പുളിക്കല്‍ സ്വദേശി ഫര്‍സാന മന്‍സില്‍ വീട്ടില്‍ മുജീബ്‌റഹ്‌മാന്‍ (46) എന്നിവരാണ് പിടിയിലായത്.

രാസലഹരി വിൽപന നടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 40ഓളം കേസിലെ പ്രതിയായ മുജീബ്‌റഹ്‌മാന്‍ അടക്കം പിടിയിലായത്. സര്‍വകലാശാല കാമ്പസ് പരിസരം കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് പതിവായി രാസലഹരി എത്തിച്ചുനല്‍കിയിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, തേഞ്ഞിപ്പലം ഇൻസ്പെക്ടര്‍ ടി.എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടി അന്വേഷണം തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAArrestCrimeMalappuram
News Summary - Two arrested for selling MDMA
Next Story