ചമ്രവട്ടം പാലത്തിൽ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു
text_fieldsനരിപ്പറമ്പിലുണ്ടായ ഗതാഗതക്കുരുക്ക്
എടപ്പാൾ: രൂക്ഷമായ കുരുക്കിനെത്തുടർന് ചമ്രവട്ടം പാലത്തിൽ മൂന്ന് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചര മുതൽ ഒമ്പത് വരെയാണ് ഗതാഗതക്കുരുക്കുണ്ടായത്. പുഴയോര പാതയായ കർമ റോഡിലെത്തിയ സഞ്ചാരികളുടെ തിരക്കും, നരിപ്പറമ്പ് പന്തേപ്പാലം റോഡിലുള്ള ഓഡിറ്റോറിയത്തിലെ വിവാഹത്തിനെത്തിയ വാഹനങ്ങളുടെ തിരക്കുമാണ് കാരണം.
തവനൂർ, പൊന്നാനി, തിരൂർ , കാലടി ഭാഗങ്ങളിൽ നിന്നുള്ള റോഡുകളുടെ സംഗമമായ നരിപ്പറമ്പിൽ ഏറെ നേരം ഗതാഗത സ്തംഭിച്ചു. തിരൂർ റോഡിൽ ചമ്രവട്ടം പാലം മുതൽ പെരിന്തല്ലൂർ വരെയും പൊന്നാനി റോഡിൽ കരിമ്പന വരെയും കാലടി റോഡിൽ ദേശീയപാത വരെയുമാണ് ഗതാഗതം തടസം നേരിട്ടത്.
ദേശീയപാതയിൽ അടിപ്പാത നിർമാണം നടക്കുന്നതും കുരുക്ക് രൂക്ഷമാക്കി. രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് പൊന്നാനി പൊലിസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

