Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവ്യാ​പാ​രി​യെ...

വ്യാ​പാ​രി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന കേ​സ്; ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

text_fields
bookmark_border
വ്യാ​പാ​രി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന കേ​സ്;  ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ   മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി
cancel
camera_alt

ബി​ജോ​യ്​

റാ​ണ

പാ​ണ്ടി​ക്കാ​ട്: കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ മു​ഖ്യ​പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ബി​ജോ​യ് റാ​ണ (44) ആ​ണ്​ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. ബി​ജോ​യ്​ റാ​ണ​യു​ടെ സ​ഹോ​ദ​ര​നും മ​റ്റൊ​രു പ്ര​തി​യു​മാ​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സ​ഞ്ജ​യ് റാ​ണ​യെ (33) പാ​ണ്ടി​ക്കാ​ട്​ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി. ​പ്ര​കാ​ശ​നും സം​ഘ​വും ഒ​ഡി​ഷ​യി​ലെ​ത്തി പി​ടി​കൂ​ടി മേ​യ്​ 11ന്​ ​അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

കി​ഴ​ക്കേ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ഡി​ഷ​യി​ലേ​ക്ക് മു​ങ്ങു​ക​യാ​യി​രു​ന്നു. 2013 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. കി​ഴ​ക്കേ പാ​ണ്ടി​ക്കാ​ട് അ​ങ്ങാ​ടി​യി​ൽ സ്‌​റ്റേ​ഷ​ന​റി ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പേ​ർ​ക്കു​ത്ത് മു​ഹ​മ്മ​ദി​നെ പ​ണം ല​ക്ഷ്യ​മി​ട്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ ബി​ജോ​യ് റാ​ണ​യും സ​ഞ്ജ​യ് റാ​ണ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​യ​ട​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദി​നെ ത​ല​ക്ക​ടി​ച്ചും ക​ഴു​ത്ത​റു​ത്തു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് സ്വ​ദേ​ശ​മാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്ക് ഇ​രു​വ​രും മു​ങ്ങി. അ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ലെ​ത്തി പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും റി​മാ​ൻ​ഡ്​ ചെ​യ്യു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന് 2014ൽ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​ക​ൾ കു​ടും​ബ​വു​മൊ​ത്ത് ഒ​ഡി​ഷ​യി​ലേ​ക്ക്​ താ​മ​സം മാ​റ്റി. വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ണ്ടാ​ക്കി മ​റ്റൊ​രു പേ​രി​ലാ​ണ് ഒ​ഡി​ഷ​യി​ൽ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സ​ഞ്ജ​യ് റാ​ണ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ന്​ സ​ഹോ​ദ​ര​ൻ ബി​ജോ​യ് റാ​ണ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ.​എ​സ്.​പി അ​ബ്​​ദു​ൽ ല​ത്തീ​ഫി​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ണ്ടി​ക്കാ​ട് സ്‌​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി. ​പ്ര​കാ​ശ​ൻ, എ.​എ​സ്.​ഐ അ​നൂ​പ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ധ​നീ​ഷ്, ജി​ജേ​ഷ് എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casetradermurdered
News Summary - Trader Throat-Slitting Murder Case: Main Accused Who Absconded While on Bail Surrenders
Next Story