Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലപ്പുറത്ത്...

മലപ്പുറത്ത് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

text_fields
bookmark_border
covid
cancel

മ​ല​പ്പു​റം: കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​നം വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ഞ്ചാ​രി​ക​ളെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ല​ക്ട​ര്‍ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന്​ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് ഡി.​ടി.​പി.​സി ചെ​യ​ര്‍മാ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ ടൂ​റി​സം വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള ആ​ഢ്യ​ന്‍പാ​റ, കു​റ്റി​പ്പു​റം നി​ള​യോ​രം പാ​ര്‍ക്ക്, പ​ടി​ഞ്ഞാ​റേ​ക്ക​ര ബീ​ച്ച്, പൊ​ന്നാ​നി ബീ​യ്യം പാ​ലം, ബീ​യ്യം കാ​യ​ല്‍, മ​ല​പ്പു​റം ശാ​ന്തി​തീ​രം പു​ഴ​യോ​ര പാ​ര്‍ക്ക്, മ​ഞ്ചേ​രി ചെ​ര​ണി പാ​ര്‍ക്ക്, വ​ണ്ടൂ​ര്‍ വാ​ണി​യ​മ്പ​ലം, ക​രു​വാ​ര​കു​ണ്ട് ചെ​റു​മ്പ് ഇ​ക്കോ വി​ല്ലേ​ജ്, മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് പാ​ര്‍ക്ക്, താ​നൂ​ര്‍ ഒ​ട്ടു​മ്പു​റം ബീ​ച്ച്, വ​ണ്ടൂ​ര്‍ ടൗ​ണ്‍ സ്‌​ക്വ​യ​ര്‍, ക​രു​വാ​ര​കു​ണ്ട് കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, കു​റ്റി​പ്പു​റം മി​നി പ​മ്പ, പൊ​ന്നാ​നി ച​മ്ര​വ​ട്ടം സ്‌​നേ​ഹ​പാ​ത എ​ന്നീ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​ഞ്ചാ​രി​ക​ള്‍ക്ക് വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malapurama newsturisam
News Summary - Tourist centers closed in Malappuram
Next Story