പാതയോരത്തെ ഓടയിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsമേലെ മാന്തടത്ത് വഴിയോരത്തെ ഓടയിൽ തള്ളിയ
കക്കൂസ് മാലിന്യം
ചങ്ങരംകുളം: സംസ്ഥാന പാതയോരത്തെ ശുചീകരിച്ച ഓടയിൽ സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ചങ്ങരംകുളം മേലെ മാന്തടത്താണ് രാത്രിയുടെ മറവിൽ ഓടയിൽ സെപ്റ്റിക് മാലിന്യം തള്ളിയത്. ഞായറാഴ്ച രാവിലെ അസഹ്യ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ വന്ന് നോക്കിയപ്പോഴാണ് മാലിന്യം ഒഴുക്കിയത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനപാതയിൽ പ്രദേശത്തെ ഓടകളിൽനിന്ന് മാലിന്യം നീക്കിയിരുന്നു. ഇവിടെയാണ് രാത്രി വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയത്.
അസഹ്യ ദുർഗന്ധം മൂലം പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടിലാണ്. കാലങ്ങളായി പ്രദേശത്തെ പാടങ്ങളിലും തോടുകളിലും കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. കാളാച്ചാൽ, ചിയ്യാനൂർ, കോക്കൂർ, കോലിക്കര, കടവല്ലൂർ പ്രദേശങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു. അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

