സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ 1000 കത്തുകളയച്ച് ഉടമകൾ
text_fieldsഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ആയിരം കത്തുകള്‍ അയക്കുന്നതിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിര്‍വഹിക്കുന്നു
മലപ്പുറം: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ആയിരം കത്തുകള്‍
അയച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ട്രഷറര്‍ കുഞ്ഞിക്ക കൊണ്ടോട്ടി, ജില്ല വൈസ് പ്രസിഡന്റുമാരായ വാക്കിയത്ത് കോയ, കെ.കെ. മുഹമ്മദ്, എം. സുമിത്രന്, ജോ. സെക്രട്ടറിമാരായ എം. ദിനേശ് കുമാര്‍, വി.പി. ശിവാകരന്‍, കെ.എം.എച്ച്. അലി എന്നിവര്‍ സംസാരിച്ചു. ഡീസലിന് ഏര്‍പ്പെടുത്തിയ രണ്ട് രൂപ സെസില്‍ നിന്നും ബസുകളെ ഒഴിവാക്കുക, ബസുകളില്‍ കാമറ സ്ഥാപിക്കാനുള്ള പണം റോഡ് സുരക്ഷ ഫണ്ടില്‍നിന്ന് അനുവദിക്കുക, കാമറ സ്ഥാപിക്കാനുള്ള സമയപരിധി ബസുകളുടെ സി.എഫ് എടുക്കുന്നത് വരെ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

