Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭീഷണി ഉയർത്തി തൃക്കുളം...

ഭീഷണി ഉയർത്തി തൃക്കുളം അമ്പലപ്പടി പാതയോരം

text_fields
bookmark_border
ambalappadi
cancel
camera_alt

ക​ഴി​ഞ്ഞ​ദി​വ​സം അ​മ്പ​ല​പ്പ​ടി​യി​ൽ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ ബൈ​ക്ക്

തി​രൂ​ര​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി-​നാ​ടു​കാ​ണി പാ​ത​യു​ടെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ്‌ പ​ണി ത​കൃ​തി​യാ​യി ന​ട​ന്നെ​ങ്കി​ലും തൃ​ക്കു​ളം അ​മ്പ​ല​പ്പ​ടി​യി​ലൂ​ടെ യാ​ത്ര​ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ക​ടു​ത്ത ഭീ​ഷ​ണി​യി​ൽ. പാ​ത​യു​ടെ ഇ​രു​വ​ശ​വും സു​ര​ക്ഷ ഭി​ത്തി​യി​ല്ലാ​ത്ത ഓ​വു​ചാ​ലാ​ണ് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​യി നി​ല​കൊ​ള്ളു​ന്ന​ത്.

ക​രി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​മ്പോ​ൾ വ​ള​വും തി​രി​വു​മു​ള്ള റോ​ഡാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ര​ന്ത​രം അ​പ​ക​ട​ത്തി​ൽ പെ​ടു​ക​യാ​ണ്. ആ​ഴ​മേ​റി​യ ഓ​വു​ചാ​ലി​ലേ​ക്ക് ബൈ​ക്ക് മ​റി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന കു​ട്ടി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തെ​രു​വു​വി​ള​ക്കു​ക​ളു​ടെ കു​റ​വും കൃ​ത്യ​മാ​യ സൂ​ച​ന ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളെ വി​ളി​ച്ചു​വ​രു​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​മ്പ​ല​പ്പ​ടി മു​ത​ൽ ചെ​മ്മാ​ട് വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് എ​ത്ര​യും പെ​ട്ടെ​ന്ന് ഓ​വു​ചാ​ലു​ക​ൾ​ക്ക് സു​ര​ക്ഷ​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ തെ​രു​വ് വി​ള​ക്കു​ക​ളും സു​ര​ക്ഷ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malappuram News
News Summary - Ambalappadi-Trikkulam roadside
Next Story