Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവന്ദേ ഭാരത്‌: തിരൂരിന്...

വന്ദേ ഭാരത്‌: തിരൂരിന് വീണ്ടും അവഗണന

text_fields
bookmark_border
വന്ദേ ഭാരത്‌: തിരൂരിന് വീണ്ടും അവഗണന
cancel
camera_alt

തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് സി.​പി.​എം ന​ട​ത്തി​യ മാ​ർ​ച്ച് ഏ​രി​യ സെ​ക്ര​ട്ട​റി

അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ർ: കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​നും തി​രൂ​രി​ൽ സ്റ്റോ​പ് അ​നു​വ​ദി​ക്കാ​ത്ത റെ​യി​ൽ​വേ​യു​ടെ ന​ട​പ​ടി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും ഈ ​അ​വ​ഗ​ണ​ന​ക്കെ​തി​രെ യോ​ജി​ച്ച പ്ര​ക്ഷോ​ഭം അ​നി​വാ​ര്യ​മാ​ണെ​ന്നും കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നീ ബ​ഹു​മ​തി​യൊ​ക്കെ ഉ​ണ്ടാ​യി​ട്ടും ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ അ​ധി​വ​സി​ക്കു​ന്ന ജി​ല്ല​ക്ക് ഒ​രു സ്റ്റോ​പ് എ​ന്ന സ്വ​പ്നം ത​ട​യു​ന്ന​തി​ന്റെ താ​ൽ​പ​ര്യം എ​ന്താ​ണ് എ​ന്ന് മ​ന​സ്സി​ലാ​കു​ന്നി​ല്ല. ഈ ​അ​വ​ഗ​ണ​ന​ക്കെ​തി​രെ ക​ക്ഷി രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ൾ​ക്ക​പ്പു​റം യോ​ജി​ച്ച പ്ര​ക്ഷോ​ഭം അ​നി​വാ​ര്യ​മാ​ണെ​ന്നും കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധാ​ർ​ഹം -മു​സ്‍ലിം ലീ​ഗ്

തി​രൂ​ർ: ര​ണ്ടാ​മ​തും കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ദേ ഭാ​ര​ത് ട്രെ​യി​ൻ അ​നു​വ​ദി​ച്ച​പ്പോ​ഴും ജി​ല്ല​യി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​യ തി​രൂ​രി​ൽ സ്റ്റോ​പ് അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് തി​രൂ​ർ മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി. സ്ഥ​ലം എം.​പി എ​ന്ന നി​ല​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ റെ​യി​ൽ​വേ മ​ന്ത്രി​ക്കും റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നും നി​വേ​ദ​നം ന​ൽ​കി​യ​താ​ണ്.

റെ​യി​ൽ​വേ​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ട്ടു​കാ​ര​ൻ കൂ​ടി​യാ​യ സം​സ്ഥാ​ന മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന മൗ​നം ജ​നം തി​രി​ച്ച​റി​യു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് കീ​ഴേ​ട​ത്തി​ൽ ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം മു​സ്‍ലിം​ലീ​ഗ് ജ​ന. സെ​ക്ര​ട്ട​റി വെ​ട്ടം ആ​ലി​ക്കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​വി. സ​മ​ദ്, എ.​കെ. സൈ​താ​ലി​കു​ട്ടി, വി.​പി. ഉ​മ്മ​ർ, ടി.​ഇ. വ​ഹാ​ബ്, കെ. ​നൗ​ഷാ​ദ് എ​ന്ന കു​ഞ്ഞി​പ്പ, കെ.​പി. അ​സീ​സ്, മ​നാ​ഫ് പൂ​ന്ത​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

തി​രൂ​ർ: ര​ണ്ടാം വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​നും തി​രൂ​രി​ൽ സ്റ്റോ​പ് അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി.​പി.​എം തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ഹം​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ഡ്വ. എ​സ്. ഗി​രീ​ഷ് സം​സാ​രി​ച്ചു. എം. ​ആ​സാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TirurmalappuramVande Bharat:
News Summary - Vande Bharat: Tirur neglected again
Next Story