വി. അബ്ദുറഹിമാൻ എം.എൽ.എക്കെതിരെ സ്പീക്കർക്ക് പരാതി നൽകി
text_fieldsതിരൂർ: വംശീയ പരാമർശം നടത്തിയ താനൂർ എം.എൽ.എ വി. അബ്ദുറഹിമാനെതിരെ തിരൂർ എം.എൽ.എ സി. മമ്മൂട്ടി നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് പരാതി നൽകി.ഗോത്ര-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശം നടത്തിയ എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി.
ഭരണഘടനയോട് കൂറ് പുലർത്തുമെന്നും എല്ലാ ജനവിഭാഗങ്ങളോടും സത്യസന്ധമായും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് വി. അബ്ദുറഹിമാൻ എം.എൽ.എ. പ്രത്യേക പരിരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തേണ്ട ഗോത്ര-ആദിവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച് നടത്തിയ പരാമർശം മാധ്യമങ്ങളിലൂടെ ഏറെ പ്രചരിപ്പിക്കപ്പെട്ടു. സത്യപ്രതിജ്ഞലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് സ്പീക്കർക്ക് നൽകിയ പരാതിയിൽ സി. മമ്മൂട്ടി എം.എൽ.എ ആവശ്യപ്പെട്ടത്.

