Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightരണ്ട് ട്രെയിനുകൾക്ക്...

രണ്ട് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ്

text_fields
bookmark_border
രണ്ട് ട്രെയിനുകൾക്ക് തിരൂരിൽ സ്റ്റോപ്പ്
cancel

തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. മംഗളൂരു-രാമേശ്വരം വീക്ക് ലി എക്സ്പ്രസ്, തിരുനെൽവേലി - മംഗളൂരു വീക്ക് ലി എക്സ്പ്രസ് എന്നിവക്കാണ് സ്റ്റോപ്പായത്.

മംഗളൂരു - രാമേശ്വരം ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അബ്‌ദുസ്സമദ് സമദാനി എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു.

16621, 16622 എന്നീ നമ്പറുകളിലാണ് ട്രെയിൻ ഓടുന്നത്. എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും.

ഞായറാഴ്ച ഉച്ചക്ക് 3.30ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരുവിൽ തിരിച്ചെത്തും. തിരുനെൽവേലി - മംഗളൂരു എക്സ്പ്രസിനും (16707, 16708) തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതും വീക്ക് ലി ട്രെയിനാണ്.

ബുധനാഴ്ചകളിൽ ഉച്ചക്കു ശേഷം 3.45ന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടും. വ്യാഴാഴ്ച രാവിലെ 6.55ന് മംഗളൂരു ജങ്ഷനിൽ എത്തും. ഉച്ചക്ക് ഒരു മണിക്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Train ServicesTirurlocalnews
News Summary - Two trains to stop at Tirur
Next Story