അപകടത്തിൽപെട്ടത് കക്കവാരി കുടുംബം പുലർത്തിയവർ
text_fieldsപുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിന്റെ തോണി
അപകടത്തിൽപെട്ടതറിഞ്ഞ് എത്തിയ പൊലീസും റെസ്ക്യു സംഘവും നാട്ടുകാരും
തിരൂർ: പുറത്തൂരിൽ ആറംഗ സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് രണ്ട് സഹോദരിമാർ മരണത്തിന് കീഴടങ്ങിയത് ഞെട്ടലോടെയാണ് പ്രദേശവാസികളും ബന്ധുക്കളും ശ്രവിച്ചത്. കക്ക വാരി വിറ്റ് കഴിഞ്ഞിരുന്ന സഹോദരിമാരും ബന്ധുക്കളുമാണ് ശനിയാഴ്ച വൈകീട്ടോടെ തോണി മറിഞ്ഞ് ദുരന്തത്തിൽ അകപ്പെട്ടത്. കക്ക വാരി തിരിച്ചുവരുമ്പോഴാണ് പുറത്തൂർ പുതുപ്പള്ളി നമ്പ്രം കടവിൽ സംഘം സഞ്ചരിച്ച തോണി മറിഞ്ഞത്.
സംഭവസ്ഥലത്തുതന്നെ സഹോദരിമാരായ പുതുപ്പള്ളി നമ്പ്രം സ്വദേശിനികളായ ഈന്തുകാട്ടിൽ പരേതനായ ഹംസയുടെ ഭാര്യ റുഖിയ (65), പരേതനായ വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവർ മുങ്ങിമരിക്കുകയായിരുന്നു. അപകടത്തിൽ കാണാതായ രണ്ടുപേർക്കുവേണ്ടി രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

