Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഇ​ത് ന​ഹ്​​യാന്‍റെ...

ഇ​ത് ന​ഹ്​​യാന്‍റെ സ്വ​ന്തം 'ഹീ​റോ ഹോ​ണ്ട'​ ബൈ​ക്ക്

text_fields
bookmark_border
ഇ​ത് ന​ഹ്​​യാന്‍റെ സ്വ​ന്തം ഹീ​റോ ഹോ​ണ്ട​ ബൈ​ക്ക്
cancel
camera_alt

സ്വ​ന്ത​മാ​യി നി​ർ​മി​ച്ച മോ​ട്ടോ​ർ ബൈ​ക്കു​മാ​യി അ​ബ്​​ദു​ൽ ന​ഹ്‌​യാ​ൻ

തി​രൂ​ർ: കേ​വ​ലം ഒ​രാ​ഴ്ച ​െകാ​ണ്ട് സ്വ​ന്ത​മാ​യി മോ​ട്ടോ​ർ ബൈ​ക്ക് നി​ർ​മി​ച്ച് കൈ​യ്യ​ടി നേ​ടി 10ാം ക്ലാ​സു​കാ​ര​ൻ.

തി​രൂ​ർ ബി.​പി അ​ങ്ങാ​ടി പൊ​യി​ലി​ശ്ശേ​രി അ​ബ്​​ദു​ൽ ന​ഹ്‌​യാ​നാ​ണ് പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ചെ​യ്യാ​വു​ന്ന മോ​ട്ടോ​ർ ബൈ​ക്ക് നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​യ​ത്. എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​ഹ്‌​യാ​ന് ബൈ​ക്ക് നി​ർ​മി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം ഉ​ട​ലെ​ടു​ത്ത​ത്. 60 കി​ലോ​മീ​റ്റ​ർ വ​രെ ബൈ​ക്കി​ന് മൈ​ലേ​ജ് ല​ഭി​ക്കു​ന്നു​ണ്ട്.

ജി.​ഐ പൈ​പ്പ്, ഹീ​റോ ഹോ​ണ്ട ഫാ​ഷ​ൻ ബൈ​ക്കിെൻറ എ​ൻ​ജി​ൻ, ഹാ​ൻ​ഡി​ൽ, ബ്രേ​ക് ട​യ​ർ എ​ന്നി​വ​യും ഡു​ക്കിെൻറ മോ​ഡ​ൽ ലൈ​റ്റും ആ​ണ് ബൈ​ക്ക് നി​ർ​മി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്നെ ശാ​സ്ത്ര​മേ​ള​യി​ൽ ജി​ല്ല, സ​ബ്ജി​ല്ല മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ജെ.​സി.​ബി, വി​വി​ധ​യി​നം ലൈ​റ്റു​ക​ൾ, മ​റ്റും നി​ർ​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് ഈ ​മി​ടു​ക്ക​ൻ. ഓ​ട്ടോ​മൊ​ബൈ​ൽ പ​ഠി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ബി.​പി അ​ങ്ങാ​ടി പൊ​യി​ലി​ശ്ശേ​രി നാ​ല​ക​ത്ത് അ​ബ്​​ദു​ൽ നാ​സ​ർ-​ആ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഫാ​ത്തി​മ തൂ​ബ, റു​ഷ്ദ എ​ന്നി​വ​ർ സ​ഹോ​ദ​രി​മാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biketirur
News Summary - tirur native nahyan developed own bike
Next Story