Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരൂർ ജില്ല ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ഡോക്ടർ തിരക്കിലാണ്

text_fields
bookmark_border
ഒരേ സമയം ഒന്നിലധികം പേരുടെ സേവനം ലഭിക്കുന്നില്ലെന്ന് പരാതി
തിരൂർ ജില്ല ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത്  ഡോക്ടർ തിരക്കിലാണ്
cancel
Listen to this Article

തിരൂർ: ജില്ല ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന പരാതി ശക്തമാവുന്നു. മൂന്ന് ഡോക്ടർമാരുള്ള ഓരോ ഒ.പി വിഭാഗത്തിലും ഒരേ സമയം ഒന്നിൽ കൂടുതൽ ഡോക്ടർമാർ രോഗികളെ ചികിത്സിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. നിത്യേന 2000ത്തിലേറെ രോഗികൾ എത്തുന്ന തിരൂർ ജില്ല ആശുപത്രിയിൽ താൽക്കാലിക ഡോക്ടർമാർ ഉൾപ്പെടെയുണ്ടെങ്കിലും ഒ.പി വിഭാഗത്തിൽ പലപ്പോഴും ഡോക്ടർമാർ ഉണ്ടാവാറില്ലെന്നാണ് രോഗികളുടെ പരാതി.

ചൊവ്വാഴ്ച കുട്ടികളുടെ വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിക്കുണ്ടെങ്കിലും ഒരേ സമയം ഒരു ഡോകടർ മാത്രമാണ് രോഗികളെ പരിശോധിച്ചത്.

രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയമെങ്കിലും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനായി ചില ഡോക്ടർമാർ നേരത്തേ മുങ്ങുകയാണ് പതിവെന്ന് രോഗികൾ പറയുന്നു. പനി പോലുള്ള രോഗങ്ങൾ വ്യാപകമാകുന്നതിനാൽ കുട്ടികളുടെ വിഭാഗത്തിൽ നിരവധി പേരാണ് ചികിത്സ തേടിയെത്തിയത്. ഒരു ഡോക്ടർ മാത്രമായതിനാൽ ക്യൂവിൽനിന്ന് കുട്ടികൾ തളർന്നുവീണ സംഭവവും ചൊവ്വാഴ്ചയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tirur District Hospital No doctors
Next Story