Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightഏറ്റവും കൂടുതൽ...

ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ മണ്ഡലത്തിൽ; ജനവിധി തേടുന്നത് ഒമ്പത് സ്ഥാനാർഥികൾ

text_fields
bookmark_border
ഏറ്റവും കൂടുതൽ വോട്ടർമാർ തിരൂർ മണ്ഡലത്തിൽ; ജനവിധി തേടുന്നത് ഒമ്പത് സ്ഥാനാർഥികൾ
cancel
camera_alt

സർഗാത്മക ചിത്രം

തി​രൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത് ഒ​മ്പ​തു സ്ഥാ​നാ​ർ​ഥി​ക​ൾ. 243 ബൂ​ത്തു​ക​ളാ​ണ് തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് മാ​തൃ​ക ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​മാ​യ വി. ​അ​ബ്ദു​റ​ഹ്മാ​ന്‍ സി.​പി.​എം പാ​ർ​ട്ടി ചി​ഹ്ന​മാ​യ ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്ര​ത്തി​ൽ ജ​ന​വി​ധി തേ​ടു​മ്പോ​ൾ സി​റ്റി​ങ് എം.​എ​ൽ.​എ​യാ​യ മു​സ്‍ലിം ലീ​ഗി​ന്റെ കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ ഏ​ണി ചി​ഹ്ന​ത്തി​ലാ​ണ് തു​ട​ർ​വി​ജ​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. വോ​ട്ടി​ങ് മെ​ഷീ​നി​ൽ വി. ​അ​ബ്ദു​റ​ഹ്മാ​ൻ ആ​ദ്യ​വും കു​റു​ക്കോ​ളി മൊ​യ്തീ​ൻ നാ​ലാ​മ​തു​മാ​ണ്. ആം ​ആ​ദ്മി പാ​ര്‍ട്ടി​യു​ടെ ക​ബീ​ര്‍ എ​ന്ന ഷ​മീ​ര്‍ കു​റ്റൂ​ര്‍ ചൂ​ല് ചി​ഹ്ന​ത്തി​ൽ ര​ണ്ടാ​മ​താ​യും ബി.​ജെ.​പി​യു​ടെ കെ. ​നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​ര്‍ താ​മ​ര ചി​ഹ്ന​ത്തി​ൽ മൂ​ന്നാ​മ​തു​മാ​ണ് വോ​ട്ടി​ങ് മെ​ഷീ​നി​ലു​ള്ള​ത്. എ​സ്.​യു.​സി.​ഐ-​ക​മ്യൂ​ണി​സ്റ്റ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​എ​സ്. അ​ലീ​ന ബാ​റ്റ​റി ടോ​ര്‍ച്ച് ചി​ഹ്ന​ത്തി​ലും സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍ട്ടി-​ഇ​ന്ത്യ സ്ഥാ​നാ​ർ​ഥി​യാ​യി സി​യാ​ദ് കൂ​ടി​യ​ത്ത് ക​പ്പ​ല്‍ ചി​ഹ്ന​ത്തി​ലും വോ​ട്ടി​ങ് മെ​ഷീ​നി​ൽ അ​ഞ്ച്, ആ​റ് ക്ര​മ​ത്തി​ലു​മാ​യും വി. ​അ​ബ്ദു​റ​ഹ്മാ​ന്റെ അ​പ​ര​ൻ​മാ​രാ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യി അ​ബ്ദു​റ​ഹി​മാ​ന്‍ കു​ഞ്ഞീ​ൻ ഡി​ഷ് ആ​ന്റി​ന ചി​ഹ്ന​ത്തി​ൽ ഏ​ഴാ​മ​താ​യും അ​ബ്ദു​റ​ഹി​മാ​ന്‍ കു​ഞ്ഞാ​വ ബൈ​സി​ക്കി​ള്‍ പ​മ്പ് ചി​ഹ്ന​ത്തി​ൽ ഏ​ഴ്, എ​ട്ട് ക്ര​മ​ത്തി​ലും കു​റു​ക്കോ​ളി​യു​ടെ അ​പ​ര​നാ​യി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മൊ​യ്തീ​ന്‍ കൂ​മു​ള്ളി​പ​റ​മ്പി​ല്‍ ടി.​വി. റി​മോ​ട്ട് വോ​ട്ടി​ങ് മെ​ഷീ​നി​ൽ അ​വ​സാ​ന സ്ഥാ​ന​ക്കാ​ര​നാ​യു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 2,55,441 വോ​ട്ട​ർ​മാ​രാ​ണ് തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള​ത്.

ഇ​തി​ൽ 1,28,200 പു​രു​ഷ വോ​ട്ട​ർ​മാ​രും 1,27,229 സ്ത്രീ ​വോ​ട്ട​ർ​മാ​രും 12 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 85 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള 494 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 711 പേ​രും ഇ​തി​നോ​ട​കം മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

9405 പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ള്ള തി​രൂ​രി​ലാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ള്ള​ത്. ഇ​തി​ൽ 8,631 പു​രു​ഷ വോ​ട്ട​ർ​മാ​രും 774 സ്ത്രീ ​പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ള്ള​ത്. 6,975 ക​ന്നി വോ​ട്ട​ർ​മാ​രാ​ണ് തി​രൂ​രി​ലു​ള്ള​ത്. ഇ​തി​ൽ 3,483 പു​രു​ഷ​ന്മാ​രും 3,492 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്. 85 വ​യ​സ്സി​നു മു​ക​ളി​ൽ 675 വോ​ട്ട​ർ​മാ​രു​ള്ള തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​തി​ൽ 437 സ്ത്രീ​ക​ളും 238 പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​ള്ള​തും തി​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ്. 2,416 പേ​ർ. ഇ​തി​ൽ 1,378 പു​രു​ഷ​ന്മാ​രും 1037 സ്ത്രീ​ക​ളും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersCandidatespollsKerala Assembly Election 2026Tirur Constituency
News Summary - Tirur constituency has the highest number of voters; nine candidates are seeking the polls
Next Story