ബസിൽ മോഷണം: തമിഴ്നാട് സ്വദേശിനികൾ റിമാൻഡിൽ
text_fieldsമഞ്ജു, വിദ്യ
തിരൂർ: ബസിൽ യാത്രക്കാരിയുടെ പണം മോഷ്ടിക്കുകയും സ്വർണമാല കവരാൻ ശ്രമിക്കുകയും ചെയ്ത കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ റിമാൻഡിൽ. മധുര സ്വദേശികളായ വിദ്യ (23), മഞ്ജു (26) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചയാണ് തിരൂർ പുല്ലൂരാലിൽ വെങ്ങാലൂർ സ്വദേശിനിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരുടെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുമ്പും സമാന കേസിൽ പ്രതികൾ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സമീപപ്രദേശങ്ങളിലെ ക്ഷേത്രോത്സവങ്ങൾക്കിടെ നടന്ന മാല മോഷണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇവരുടെ പങ്ക് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും തിരൂർ സി.ഐ എം.ജെ. ജിജോ അറിയിച്ചു.

